
കോട്ടയം: കെ.പി.സി.സി. നിർവാഹക സമിതിയംഗം അഡ്വ: ഫിൽസൺ മാത്യൂസിനെ യു.ഡി.എഫ്. ജില്ലാ കൺവിനറായി നിയമിച്ചു. കൺവീനറായിരുന്ന ജോസി സെബാസ്റ്റ്യൻ കെ.പി.സി.സി. ഭാരവാഹിയായ സാഹചര്യത്തിൽ ജോസി സെബാസ്റ്റ്യനെ മാറ്റിയാണ് ഫിൽസൺ മാത്യൂസിനെ നിയമിച്ചത്.
കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള ഫിൽസൺ എം.ജി. സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി, ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, കാർഷിക വികസന ബാങ്ക് സംസ്ഥാന ഡയറക്ടർ, കെ.എസ്.യു. ജില്ലാ പ്രസിഡന്റ്, അരീപ്പറമ്പ് സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ യുഡിഎഫ് ചെയര്‍മാനായി ജോയി വെട്ടിക്കുഴിയേയും തൃശ്ശൂര്‍ ജില്ലാ ചെയര്‍മാനായി എംപി വിന്‍സന്റ് മുന്‍ എംഎല്‍എയെയും വയനാട് ജില്ലാ കണ്‍വീനറായി കെകെ വിശ്വനാഥന് മാസ്റ്ററെയും നിയോഗിച്ചതായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന് അറിയിച്ചു.






