NEWS

വിമുക്തഭടനെ അയല്‍വാസി കോടാലികൊണ്ട് വെട്ടിക്കൊന്നു

തൊടുപുഴ: അയല്‍വാസി വിമുക്തഭടനെ കോടാലികൊണ്ട് വെട്ടിക്കൊന്നു. കരുണാപുരം തണ്ണിപ്പാറയിലാണ് സംഭവം. ജാനകിമന്ദിരം രാമഭദ്രന്‍ (71) ആണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ തെങ്ങുംപള്ളില്‍ ജോര്‍ജുകുട്ടി (63) കസ്റ്റഡിയിലെന്നാണ് സൂചന.

ഇന്നലെ രാത്രിയില്‍ രാമഭദ്രനും ജോര്‍ജുകുട്ടിയും ഒരുമിച്ചിരുന്നു മദ്യപിച്ചു. ഇതിനിടയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ജോര്‍ജുകുട്ടി രാമഭദ്രന്റെ തലയ്ക്കു കോടാലികൊണ്ട് വെട്ടുകയായിരുന്നു. മാത്രമല്ല രാമഭദ്രന്റെ വാരിയെല്ലുകളും ജോര്‍ജുകുട്ടി ചവിട്ടിയൊടിച്ചു. ജോര്‍ജുകുട്ടിയുടെ തലക്കും പരുക്കേറ്റിട്ടുണ്ട്. കൊലപാതകത്തില്‍ കമ്പംമെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു..

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: