NEWS
കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വീഴ്ച: രൂക്ഷമായിവിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ഇപ്പോഴിതാ കേരളത്തിലെ കോവിഡ് പ്രതിരോധത്തെ രൂക്ഷമായിവിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. ആദ്യ ഘട്ടത്തില്‍ രോഗനിയന്ത്രണം സാധ്യമായ കേരളത്തില്‍ പിന്നീട് പ്രതിരോധത്തില്‍ വന്ന വീഴ്ച്ചകള്‍ക്കാണ് ഇപ്പോള്‍ വിലനല്‍കുന്നതെന്ന് ആരോഗ്യമന്ത്രി വിമര്‍ശിച്ചു.
സണ്‍ഡേ സംവാദ് പരിപാടിക്ക് മുന്നോടിയായി പുറത്ത് വിട്ട ടീസറിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കോവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടത്തില്‍ രോഗ വ്യാപനം പിടിച്ചുനിര്‍ത്താന്‍ കേരളത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് സമ്പര്‍ക്ക രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുകയായിരുന്നു. നിലവില്‍ രാജ്യത്ത് കൂടുതല്‍ പ്രതിദിന രോഗബാധിതരുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം.