NEWS

അതിരപ്പിള്ളി – വാൽപ്പാറ – പൊള്ളാച്ചി യാത്ര

രു ധ്യാനത്തിലെന്നവണ്ണം നമുക്ക് യാത്ര ചെയ്യാവുന്ന ധാരാളം ഇടങ്ങൾ ഉണ്ട്. അതിലൊന്നാണ് അതിരപ്പിള്ളി -വാഴച്ചാൽ- മലക്കപ്പാറ- വാൽപ്പാറ യാത്ര. പൊള്ളാച്ചിയിൽ നിന്നും 64 കിലോ മീറ്റർ യാത്ര ചെയ്താലും വാൽപ്പാറയെത്താം. 40 കൊടും വളവുകൾ നിറഞ്ഞ ചുരം കയറി വേണം വാൽപ്പാറയിൽ എത്തിച്ചേരാൻ.

ധാരാളം കാപ്പിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളടേയും മനം കുളി‍ർപ്പിക്കുന്ന കാഴ്ചയാണ് വാൽപ്പാറയിൽ നിങ്ങളെ കാത്തിരിക്കുന്നത്. ശോഭന – മമ്മൂട്ടി ജോഡികളുടെ ‘യാത്ര’യെന്ന ചിത്രം ഇവിടെയാണ് ചിത്രീകരിച്ചത്.
പൊള്ളാച്ചി റൂട്ടില്‍ ചുരമിറങ്ങി വരുമ്പോഴുള്ള കാഴ്ച മനോഹരമാണ്. നീരാർ ഡാം, ഷോളയാർ ഡാം, നല്ലമുടി പൂഞ്ചോല, മാനാമ്പള്ളി പവർഹൗസ് പാവങ്ങളുടെ തിരുപ്പതി എന്നറിയപ്പെടുന്ന ബാലാജി ക്ഷേത്രം തുടങ്ങിയ കാഴ്ചകളും ഇവിടെയുണ്ട്.
ചുരമെന്നാല്‍ താമരശ്ശേരി ചുരത്തെ മാത്രം ഏറ്റവും വലുതെന്ന് പറയുന്ന യാത്രികര്‍ക്കിടയില്‍ വാല്‍പ്പാറ ഒരേ സമയം വിസ്മയവും അമ്പരപ്പും നിറയ്ക്കും.ഓരോ വളവുകളെയും പിന്നിട്ട് മൂന്നോട്ടാഞ്ഞു കയറുമ്പോള്‍  വെട്ടിത്തിളങ്ങുന്ന വെയിലില്‍ ഒരു വെള്ളിപ്പാത്രം പോലെ ആളിയാർ ഡാം കാണാം.നാല്‍പ്പതോളം ഹെയര്‍പിന്‍ വളവുകള്‍ ഓരോന്നായി മുകളിലേക്ക് കയറുമ്പോഴും തഴേക്ക് വീണു ചിതറുന്ന കാഴ്ചകളുടെ ലോകം കൂടുതൽ വിശാലമാകും.
വാൽപ്പാറയിൽ എത്തിയാൽ തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ വളഞ്ഞും പുളഞ്ഞുമാണ് യാത്ര. ഓരോ കോണില്‍ നിന്നും വാല്‍പ്പാറയ്ക്ക് വ്യത്യസ്തമായ ഭാവങ്ങളാണ്. കാട്ടാനകളും വന്യമൃഗങ്ങളും വിഹരിക്കാനിറങ്ങുന്ന സങ്കേതം കൂടിയാണിത്.
ചാലക്കുടിയില്‍ നിന്നും 106 കിലോമീറ്റര്‍ നീളുന്ന യാത്രയാണ് വാല്‍പ്പാറയിലേക്കുള്ളത്. ആനയും പുലിയും വരെയും വഴിയരകില്‍ അടുത്തുകാണാനുള്ള സാധ്യതകളെല്ലാം ഈ യാത്രയെ പ്രതീക്ഷയുടെയും ആവേശത്തിന്റെയും കൊടുമുടിയിലെത്തിക്കും.
ഇടതൂര്‍ന്ന വനങ്ങളും, വന്യമൃഗസങ്കേതങ്ങളും, വെള്ളച്ചാട്ടങ്ങളും നിറ‍ഞ്ഞ വാൽപ്പാറ തമിഴ്നാട്ടിലെ ഏറ്റവും മികച്ച ഒരു ഹിൽസ്റ്റേഷനാണ്.

Back to top button
error: