LocalNEWS

എൻഫീൽഡ് ബൈക്കിൽ മൊബൈലിൽ ലൈവ് അഭ്യാസപ്രകടനം, ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്തു

പൈനാവിലെ കാട്ടുവഴിയിലൂടെ സ്വന്തം  എൻഫീൽഡ് മോട്ടോർ ബൈക്കിൽ മൊബൈലിൽ ഫേസ്ബുക്ക് ലൈവ് ചെയ്ത് അഭ്യാസ പ്രകടനം കാട്ടിയ യുവാവിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് ഇടുക്കി ആർ.ടി.ഒ റദ്ദ് ചെയ്തു.

ഇതോടൊപ്പം ഐ.ഡി.ടി.ആർ പരിശീലനത്തിന് പോകണമെന്നും ആർ.ടി.ഒ ആർ രമണൻ ഉത്തരവിട്ടു. ഇടുക്കി സ്വദേശി വിഷ്ണുവിനെയാണ് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ഒരാൾക്കെതിരെ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് യുവാവ് തന്റെ എൻഫീൽഡ് മോട്ടോർ ബൈക്കിൽ ചെറുതോണിയിൽ നിന്നും പൈനാവിനുള്ള വഴിയിലൂടെ മൊബൈൽ ഫോണിൽ സോഷ്യൽ മീഡിയ ലൈവ് ഇട്ട് വാഹനം ഓടിച്ചത്. ഷാജി പാപ്പൻ എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ലൈവ് പുറത്തുവിട്ടത്
ഇത് ശ്രദ്ധയിൽപ്പെട്ട ഇടുക്കി ആർ.ടി.ഒ ഇയാളെ വിളിച്ചു വരുത്തുകയും നടപടി സ്വീകരിക്കുകയുമായിരുന്നു. മൂന്നുമാസത്തേക്ക് ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്തു. മാത്രമല്ല ഡ്രൈവർമാരെ നേർവഴിക്കെത്തിക്കുന്ന ഐ.ഡി. റ്റി.ആർ ട്രെയിനിങ്ങിന് ഇയാൾ സ്വന്തം ചെലവിൽ പോകണമെന്നും ആർ.ടി.ഒ നിർദ്ദേശിച്ചു.

Back to top button
error: