ചർമ്മത്തിന് കേടുപാടുകൾ വരാതിരിക്കാനാണ് ഷേവ് ചെയ്യുന്നതിന് മുൻപ് ക്രീം തേക്കുന്നത്.ചർമ്മത്തിൽ നിന്ന് രോമം നീക്കം ചെയ്യുന്നതിനും ഇത് ഏറെ സഹായിക്കും.ഇത് താടിയിലെ രോമങ്ങളെ കൂടുതൽ സ്മൂത്താക്കും. കൂടാതെ എണ്ണമയം നീക്കാനും ഉപകരിക്കും.ക്രീമോ ജെല്ലോ ഉപയോഗിച്ചുള്ള ഷേവിങ്ങിൽ മുറിവുകൾ അധികം ഉണ്ടാകാറില്ല.
എന്നാൽ ഒരുപാട് ജെൽ/ക്രീം ഉപയോഗിച്ചാകരുത് ഷേവിങ്ങ്.ഇത് മുഖത്തെ ചർമ്മത്തിന് ദോഷകരമായി ബാധിക്കുന്നു.കുറച്ചു ജെൽ എടുത്ത് മുഖത്ത് നന്നായി മസാജ് ചെയ്ത ശേഷമാണ് ഷേവ് ചെയ്യേണ്ടത്.അശ്രദ്ധമായുള്ള ഷേവിങ് എപ്പോഴും മുഖത്ത് ബ്ലേഡുകൊണ്ടുള്ള ചെറിയ മുറിവുകളുണ്ടാക്കാറുണ്ട്.എന്നാൽ മുഖത്തിന്റെ തൊലി ഒരു ഭാഗം വലിച്ചുപിടിച്ച് ഷേവ് ചെയ്താൽ ചെറിയ മുറിവുകൾ പോലും ഒഴിവാക്കാൻ സാധിക്കും.
ഇലക്ട്രിക് ട്രിമ്മർ ഉപയോഗിച്ചുള്ള ഷേവിങും ട്രിമ്മുമൊക്കെ വളരെ ശ്രദ്ധിച്ചുവേണം.ചാർജ് ചെയ്തുകൊണ്ട് ഇവ ഉപയോഗിക്കാൻ പാടില്ല.ചാർജ് അൺപ്ലഗ് ചെയ്തശേഷമായിരിക്കണം ട്രിം നിർവഹിക്കേണ്ടത്.ഷേവിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. പിന്നീട് ആഫ്റ്റർ വാഷ് ഉപയോഗിക്കുന്നതും നല്ലതാണ്.
ഷേവ് ചെയ്താല്‍ ചുവന്ന കുരുക്കള്‍ വരുന്നതിന് കാരണങ്ങള്‍ പലതാണ്. ബ്ലേഡിനോടോ അല്ലെങ്കില്‍ ഷേവ് ചെയ്യുന്നതിനു മുന്‍പും അതിനുശേഷവും ഉപയോഗിക്കുന്ന ജെല്‍, ക്രീം എന്നിവയോടോ ഉള്ള അലര്‍ജിയാകാം ഇതിന് കാരണം.എണ്ണമയം കൂടുതലുള്ള ചര്‍മക്കാര്‍ക്ക് മുഖക്കുരു ഉണ്ടാകാം.ഷേവ് ചെയ്യുന്ന രീതി ശരിയായില്ലെങ്കില്‍ ഇന്‍ഗ്രോണ്‍ ഹെയറിനുള്ള(അകത്തേക്ക് മടങ്ങി വളരുന്ന രോമം) സാധ്യത കൂടുതലാണ്. അങ്ങനെയും കുരുക്കളും പഴുപ്പുമുണ്ടാകാറുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഷേവ് ചെയ്യുന്നതിന് മുന്‍പ് ഇളം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് മുഖം കഴുകുക.ഷേവിങ് ജെല്‍ പുരട്ടിയ ശേഷം രോമം വളരുന്ന അതേ ദിശയിൽ ഷേവ് ചെയ്യുക.റേസര്‍ ചര്‍മത്തില്‍ ഒരുപാട് അമര്‍ത്തരുത്.ഡിസ്‌പോസിബിള്‍ മള്‍ട്ടി ബ്ലേഡ് റേസറുകള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.ഷേവിങ് കഴിഞ്ഞാല്‍ ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകുക.അതിനുശേഷം തണുത്ത വെള്ളം കൊണ്ടും കഴുകുക.
ഷേവ് ചെയ്ത ഭാഗം ടവല്‍ ഉപയോഗിച്ച് അമര്‍ത്തിത്തുടയ്ക്കരുത്.വെള്ളം ഒപ്പിയെടുക്കുക മാത്രമേ ചെയ്യാവൂ. അതിനുശേഷം ആന്റിസെപ്റ്റിക് ക്രീം പുരട്ടുക.എണ്ണമയമുള്ള ചര്‍മമാണെങ്കില്‍ ക്രീം പുരട്ടരുത്.