CrimeNEWS

ഹെല്‍മെറ്റും ഫോണും ചതിച്ചു; കസ്റ്റഡിയിലെടുത്ത സുഹൃത്തിനെ ഇറക്കാന്‍ പോലീസ് സ്‌റ്റേഷനില്‍ ചെന്ന പത്തൊന്‍പതുകാരന്‍ പോക്‌സോകേസില്‍ പ്രതിയായി ‘അകത്തായി’

പുന്നയൂര്‍ക്കുളം: പോലീസ് കസ്റ്റഡിയില്‍ എടുത്ത സുഹൃത്തിനെ ഇറക്കാന്‍ സ്‌റ്റേഷനില്‍ എത്തിയ യുവാവ് ഒടുവില്‍ പോക്‌സോകേസ് പ്രതിയായി ജയിലില്‍. പെരിയമ്പലം ചേലാട്ട് മണികണ്ഠന്‍ (19) ആണ് അറസ്റ്റിലായത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീലവീഡിയോയും ചിത്രങ്ങളും മൊബൈലില്‍ കണ്ടെത്തിയതോടെയാണ് മണികണ്ഠനെതിരേ കേസെടുത്തത്. സുഹൃത്തിന്റെ അറസ്റ്റ് അന്വേഷിക്കാന്‍ മണികണ്ഠന്‍ സ്‌റ്റേഷനിലെത്തിയത് ഹെല്‍മറ്റില്ലാതെയായിരുന്നു.

Signature-ad

ഇതോടെ ഇയാള്‍ വന്നപാടെ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇതിനിടെയാണ് അറസ്റ്റിലായ സുഹൃത്തിനെപ്പറ്റി അന്വേഷിക്കാനാണ് എത്തിയത് എന്ന് അറിയുന്നത്. വിവിധ കേസുകളില്‍ പ്രതിയായ യുവാവിന്റെ സുഹൃത്താണ് എന്ന് അറിഞ്ഞതോടെ പോലീസ് മണികണ്ഠനെ വിശദമായി ചോദ്യംചെയ്യുകയും ഫോണ്‍ പരിശോധിക്കുകയുമായിരുന്നു.

ഇതിനിടയിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായുള്ള അശ്ലീലവീഡിയോയും ചിത്രങ്ങളും കണ്ടെത്തിയത്. തുടര്‍ന്ന് മണികണ്ഠനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു.

 

 

Back to top button
error: