NEWS

തുമ്പയുടെ ഔഷധഗുണങ്ങൾ

മ്മുടെ പറമ്പുകളിൽ സർവ്വ സാധാരണയായി കാണുന്ന ഒരു കളസസ്യമാണ് തുമ്പ.ഓണത്തിന് പൂക്കളം ഒരുക്കുമ്പോൾ ഒഴിച്ചുകുടാനാവാത്ത ഒന്നാണ് തുമ്പപൂക്കൾ .വളരെയധികം ഔഷധ ഗുണമുള്ളച്ചെടിയാണ്  തുമ്പ.ഇതിന്റെ ഇലയും പൂവും വേരും ഒന്നാന്തരം ഒറ്റമൂലിയാണ്.
കുട്ടികൾക്ക് രോഗ പ്രതിരോധ ശക്തി ഉണ്ടാക്കുന്നതിനായി ദിവസവും തുമ്പപ്പൂവ് പാലിൽ ചേർത്ത് തിളപ്പിച്ച് കൊടുക്കാം.തുമ്പപ്പൂക്കൾ പിഴിഞ്ഞെടുത്ത നീര് കണ്ണിൽ ഒഴിക്കുന്നത് കണ്ണിന്റെ സ്വാഭാവികമായ നിറം നിലനിർത്താൻ സഹായിക്കും.
 മഞ്ഞപ്പിത്തം മൂലം കണ്ണിനുണ്ടാകുന്ന മഞ്ഞനിറം മാറാൻ തുമ്പപ്പൂവ് പിഴിഞ്ഞ് കണ്ണിലൊഴിക്കാം.കുട്ടികളിലുണ്ടാവുന്ന വിരശല്യത്തിന് തുമ്പപ്പൂവ് കിഴികെട്ടി പാലിൽ ഇട്ട് തിളപ്പിച്ച് കുട്ടികൾക്ക് കുടിക്കാൻ കൊടുക്കാം .എട്ട് മാസം മുതൽ തുമ്പപ്പൂവും ജീരകവും പാലിൽ തിളപ്പിച്ച് കുടിച്ചാൽ സുഖപ്രസവത്തിന്. നല്ലതാണ് .തുമ്പപ്പൂവും കുരുമുളകും കഷായം വച്ച് കുടിച്ചാൽ പനി മാറി കിട്ടും.
തുമ്പച്ചെടി സമൂലം ഓട്ടുപാത്രത്തിലിട്ടു വറുത്ത്, അതില്‍ വെള്ളമൊഴിച്ചു തിളപ്പിച്ച്, പഞ്ചസാര ചേര്‍ത്തു കൊടുത്താല്‍ കുട്ടികളിലെ ഛര്‍ദ്ദി ശമിക്കും.അൾസർ മാറാനും തുമ്പചെടി ഏറെ നല്ലതാണ്.തുമ്പചെടിയുടെ നീര് ദിവസവും കുടിച്ചാൽ കഫക്കെട്ട് മാറാൻ നല്ലതാണ്. തലവേദന മാറാനും തുമ്പചെടി ഏറെ നല്ലതാണ്. തുമ്പയില ഇടിച്ചു പിഴിഞ്ഞെടുത്ത നീര് തേന്‍ ചേര്‍ത്തു കഴിച്ചാല്‍ കുട്ടികളിലെ ഉദരകൃമികള്‍ ശമിക്കും.
പരിശുദ്ധിയുടേയും ലാളിത്യത്തിന്റേയും പ്രതീകമാണ് തുമ്പപ്പൂവ്.തുമ്പ, കരിന്തുമ്പ, പെരുന്തുമ്പ ഇങ്ങനെ മൂന്നു തരത്തില്‍ ഈ ചെടി കാണപ്പെടുന്നുണ്ട്. ഇവയ്‌ക്കെല്ലാം ഔഷധഗുണമുണ്ട്.

Back to top button
error: