തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍ക്കുന്ന കറി പൗഡറുകള്‍ പരിശോധിച്ചപ്പോള്‍ മിക്കതിലും മായമുണ്ടെന്ന് തെളിഞ്ഞതായി മന്ത്രി എം വി ഗോവിന്ദന്. കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.
കുടുംബശ്രീയും തപാല്‍ വകുപ്പും തമ്മിലുള്ള ധാരണാ പത്രം ഒപ്പുവെക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന. ‘കറി പൗഡറുകൾ പരിശോധിച്ചു നോക്കിയപ്പോള്‍ എല്ലാം വിഷമയമാണ്. ഒറ്റയൊന്നും ബാക്കിയില്ല. വലിയ പ്രചാരണം ഒക്കെയാണ് എല്ലാവരും നടത്തുന്നത്. പക്ഷേ എന്താ ചെയ്യുക, എല്ലാം വ്യാജമാണ്’.
ഇപ്പോള്‍ ജനങ്ങള്‍ക്ക് വിശ്വാസത്തോട് കൂടി കഴിക്കാന്‍ പറ്റുന്നത് കുടുംബശ്രീ ഉത്പന്നങ്ങൾ മാത്രമാണെന്നും മന്ത്രി പറഞ്ഞു.