NEWS

ഒന്നരലക്ഷം രൂപ വരെ വായ്പ;പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡിനെപ്പറ്റി അറിയാം

മൃഗസംരക്ഷണ മേഖലയുടെ വികസനത്തിനും വിപുലീകരണത്തിനുമായി ധാരാളം പദ്ധതികള്‍ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടേതായുണ്ട്. അത്തരത്തിലൊരു പദ്ധതിയാണ് കേന്ദ്രസർക്കാരിന്റെ പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (Pashu Kisan Credit Card).
എന്താണ് ഈ പദ്ധതി?
 
 
കന്നുകാലി, കോഴി, ആട് ഉടമകളുടെ സാമ്ബത്തിക പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്. ഈ പദ്ധതി പ്രകാരം മൃഗങ്ങളുടെ പേരില്‍ കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ വായ്പ നല്‍കുന്നു. സാധാരണയായി മൃഗസംരക്ഷണത്തിന് ഏഴ് ശതമാനത്തിന് സ്വകാര്യ ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കും. എന്നാല്‍ പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി പ്രകാരം ഉടമകള്‍ക്ക് മൂന്ന് ശതമാനം പ്രീമിയം അടയ്‌ക്കുന്നതിന് സർക്കാർ ഇളവ് ലഭിക്കും. അതായത് നാല് ശതമാനം പലിശ മാത്രമേ നല്‍കേണ്ടതുള്ളൂ. മൂന്ന് ലക്ഷം രൂപ വരെ വായ്പാ തുകയ്ക്ക് അര്‍ഹതയുണ്ട്. 1.8 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് യാതൊരു ഗ്യാരണ്ടിയും ആവശ്യമില്ല.

എങ്ങനെ അപേക്ഷിക്കാം

 
പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സ്കീം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന കന്നുകാലി ഉടമകള്‍ക്ക് ഓണ്‍ലൈനായോ ഓഫ്‌ലൈനായോ അപേക്ഷിക്കാം. ഓഫ്‌ലൈന്‍ അപേക്ഷയ്ക്കുള്ള ഫോമുകള്‍ ബാങ്കില്‍ ലഭ്യമാണ്. ബാങ്കില്‍ ആ ഫോം പൂരിപ്പിച്ച്‌ ആവശ്യമായ എല്ലാ രേഖകളും സഹിതം സമർപ്പിക്കുക.

ഈ രേഖകള്‍ ആവശ്യമാണ്

ഭൂമി രേഖകള്‍
മൃഗങ്ങളുടെ ആരോഗ്യ സര്‍ടിഫികറ്റ്
പാസ്പോര്‍ട് സൈസ് ഫോടോ
ആധാര്‍ കാര്‍ഡ്
പാന്‍ കാര്‍ഡ്
വോടര്‍ ഐഡി കാര്‍ഡ്
ബാങ്ക് അക്കൗണ്ട്.

Back to top button
error: