CrimeNEWS

പ്രായപൂർത്തിയാകാത്ത മകളെ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചു; അച്ഛന്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് അയ്യങ്കാവില്‍ പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചതായി പരാതി. 12 വയസുകാരിയെയാണ് അച്ഛൻ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചത്. പരാതിയെ തുടര്‍ന്ന് പെൺകുട്ടിയുടെ അച്ഛനെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്.

മദ്യലഹരിയിലെത്തിയ അച്ഛന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി അബോധാവസ്ഥയിലായി. പൊലീസെത്തിയാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. പെണ്‍കുട്ടി ഇപ്പോള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. അച്ഛന്‍ മദ്യപിച്ച് പ്രശ്നമുണ്ടാക്കാറുണ്ടന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യ നില ഇപ്പോള്‍ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Back to top button
error: