KeralaNEWS

സ്‌കൂളില്‍ പോകുന്നതിനിടെ തെങ്ങ് ദേഹത്തേക്ക് വീണ് രണ്ട് വിദ്യാര്‍ഥിനികള്‍ക്ക് പരുക്ക്

കോഴിക്കോട്: വടകരയില്‍ സ്‌കൂളില്‍പ്പോകുന്നതിനിടെ തെങ്ങ് ദേഹത്തേക്ക് വീണ് വിദ്യാര്‍ഥിനികള്‍ക്ക് പരുക്ക്. മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ ദയാഞ്ജലി, അവന്തിക എന്നിവര്‍ക്കാണ് ശക്തമായ കാറ്റില്‍ തെങ്ങ് ദേഹത്തേക്ക് വീണ് പരുക്കേറ്റത്. കുട്ടികളെ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

പുതിയാപ്പില്‍ നിന്ന് സ്‌കൂളില്‍ പോവുകയായിരുന്നു ഇരുവരും. ഇതിനിടെ ദേഹത്തേക്ക് തെങ്ങ് മുറിഞ്ഞ് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

 

Back to top button
error: