പെരിങ്ങലം എന്നും പെരുവലം എന്നും പേരുള്ള ചെടി പലപ്പോഴും ആടിന് തീറ്റയ്ക്കായിട്ടാണ് നാം ഉപയോഗിക്കുന്നത്.എന്നാൽ മൈഗ്രേൻ അഥവാ കൊടിഞ്ഞിക്ക് ഏറ്റവും ഉത്തമമാണ് ഇതിന്റെ നീര്.
കൊടിഞ്ഞി അഥവാ മൈഗ്രൻ ഉള്ളവർക്കു ഇതിന്റെ മൂന്ന് ഇലകൾ പറിച്ച് (ഒന്ന് കൂമ്പ് ഇല, മറ്റൊന്ന് ഇടത്തരം ഇല, പിന്നെ ഒരു മൂത്ത ഇല )കയ്യിൽ വച്ച് നന്നായി കശക്കി ആ നീര് കാലിന്റെ പെരു വിരലിൽ (തള്ള വിരലിൽ ) വീഴ്ത്തുക. വലതു വശത്തെ ചെന്നി കുത്തിന് ഇടതു കാലിന്റെ പെരുവിരലിലും, ഇടതു വശത്തെ ചെന്നി കുത്തിന് വലതു കാലിന്റെ പെരു വിരലിലും ആണ് പിഴിയേണ്ടത്. സൂര്യൻ ഉദിച്ചു ഉയരുന്നതിനു മുൻപും, വൈകുന്നേരം അസ്തമിച്ചതിനു ശേഷവുമാണ് ഇത് ചെയ്യേണ്ടത്.കടുത്ത വേദന ഉള്ളവർ അല്പം നിറുകയിലും പിഴിയണം.
ഞെരടി നീര് നസ്യം ചെയ്യുന്നതും നല്ലതാണ്. ചെന്നിക്കുത്ത് എന്നും പേരിലും ഇത് അസുഖം അറിയപ്പെടുന്നു.