തൃശൂര്‍: സഹകരണ ബാങ്കുകളില്‍ വ്യക്തിതാല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് നിയമനങ്ങള്‍ നടത്തുന്നയിടങ്ങളില്‍ ഗൗരവകരമായ ഇടപെടല്‍ കോണ്‍ഗ്രസ് നടത്തണമെന്നും അതിന് പാര്‍ട്ടി തയാറാകുന്നില്ലെങ്കില്‍ പരാതി പറയുന്നതിന് പകരം പാര്‍ട്ടി പിടിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ക്ക് കരുത്ത് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ.
തൃശൂരില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ യുവ ചിന്തന്‍ ശിവിര്‍-2ല്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എ.ഐ.സി.സി സെക്രട്ടറി കൃഷ്ണ അല്ലാവരു ഉദ്ഘാടനം ചെയ്തു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള മണ്ഡലം പ്രസിഡന്റുമാരായിരുന്നു പ്രതിനിധികള്‍. യൂണിറ്റ് കമ്മിറ്റികള്‍ ശക്തിപ്പെടുത്തുന്ന സംഘടനപ്രവര്‍ത്തനം നടത്തണമെന്ന് കൃഷ്ണ അല്ലാവരു ആഹ്വാനം ചെയ്തു.
കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം, യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിമാരായ ശ്രാവണ്‍ റാവു, സി.ബി. പുഷ്പലത, വിദ്യ ബാലകൃഷ്ണന്‍, പി.എന്‍. വൈശാഖ്, കെ.എസ്. ശബരീനാഥ്, റിജില്‍ മാക്കുറ്റി, റിയാസ് മുക്കോളി, എസ്.ജെ. പ്രേംരാജ്, ജോബിന്‍ ജേക്കബ്, ഡി.സി.സി പ്രസിഡന്റ് ജോസ് വെള്ളൂര്‍ എന്നിവര്‍ പ്രസംഗിച്ചു.