LocalNEWS

ബത്തേരി പൊതുമരാമത്ത് ഗസ്റ്റ് ഹൗസിനു സമീപം നിന്ന ചന്ദന മരം മോഷ്ടിച്ച രണ്ടു പേർ പിടിയിൽ

വയനാട്: ബത്തേരി പോലീസ് സേറ്റഷന്‍ പരിധിയിലെ പൊതുമരാമത്ത് ഗസ്റ്റ് ഹൗസിനു സമീപം നിന്ന ചന്ദന മരം മോഷ്ടിച്ച പ്രതികൾ പൊലീസ് പിടിയിൽ. ഇന്നലെ പുലര്‍ച്ചെ അഞ്ചരയ്ക്കാണ് ചന്ദന മരം മോഷ്ടിച്ച കേസിലെപ്രതികളെ ബത്തേരി എസ്. ഐ ഷജീമും സംഘവും പിടി കൂടിയത്.  നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടി ചെയ്ത് വരവെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും മുറിച്ച ചന്ദന മരം വാഹനത്തില്‍ കയറ്റുന്നതിനിടെ പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച മലപ്പുറം സ്വദേശികളായ സക്കീര്‍, നാവാസ് എന്നിവരെയാണ് പോലീസ് വലയിലാക്കിയത്.

പ്രതികളില്‍ നിന്നും ഒമ്പത് അടി വലുപ്പമുള്ള ചന്ദന തടിയും ചന്ദനതടി മുറിക്കാനുപയോഗിച്ച കൈവാളും കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ ബത്തേരി സേറ്റഷന്‍ പരിധിയിലെ മറ്റൊരു ചന്ദന മോഷണ കേസിലും കേണിച്ചിറ പോലീസ് സേറ്റഷന്‍ പരിധിയിലെ ചന്ദന മോഷണ കേസിലും പ്രതികളാണിവർ. പ്രതികളുടെ പേരിൽ പോലീസ് നിയമ നടപടികളെടുത്ത് കേസ് ചാർജ് ചെയ്തു.

Back to top button
error: