NEWS

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഏറ്റവും മികച്ച പരിഹാരമാണ് ഈന്തപ്പഴം

ലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഏറ്റവും മികച്ച പരിഹാരമാണ് ഈന്തപ്പഴം.ഇത് ചൂടുവെള്ളത്തില്‍ കുതിർത്ത ശേഷം കഴിയ്ക്കുന്നതാണ് ഏറെ ഉത്തമം.കുതിർന്നു കഴിയുമ്പോൾ ഇതിലെ ഫൈബറുകള്‍ പെട്ടെന്നു തന്നെ വെള്ളം വലിച്ചെടുത്ത് അയയുന്നു. ഇതിലൂടെ നല്ല ദഹനവും വയറിന്റെ ആരോഗ്യവും നന്നാകുകയും ചെയ്യും.
വൈറ്റമിനുകള്‍, അയേണ്‍, മഗ്നീഷ്യം, കാല്‍സ്യം, സള്‍ഫര്‍, പൊട്ടാസ്യം, ഫോസ്ഫറസ്, കോപ്പര്‍ തുടങ്ങിയ പല ഘടകങ്ങളും ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്.വിളര്‍ച്ച പോലുളള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ വെള്ളത്തിലിട്ടു കുതിര്‍ത്ത 3 ഈന്തപ്പഴം വീതം ദിവസവും കഴിയ്ക്കുന്നത് ശരീരത്തിന് ആവശ്യമായ അയേണ്‍ ലഭിയ്ക്കുന്നതിന് ഏറെ നല്ലതാണ്. ഹീമോഗ്ലോബിന്‍ കൗണ്ട് വര്‍ദ്ധിപ്പിയ്ക്കുന്ന ഇത് അനീമിയ പോലുളള രോഗാവസ്ഥകള്‍ ഒഴിവാക്കാനും സഹായിക്കുന്നു.
ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്‌ ഈന്തപ്പഴം ചൂടുവെള്ളത്തില്‍ ഇട്ട ശേഷം കഴിയ്ക്കുന്നത്. സ്‌ട്രോക്ക്, അറ്റാക്ക് പോലുള്ള അവസ്ഥകൾ വരാതെ തടയാൻ സഹായിക്കും.

Back to top button
error: