കാഞ്ഞങ്ങാട്: ഹൃദയാഘാതത്തെ തുടർന്ന് 15 വയസുകാരനായ വിദ്യാർത്ഥി മരിച്ചു. ചായ്യോത്ത് സ്വദേശികളായ വിമൽ, ഷിജി ദമ്പതികളുടെ മകൻ അരുൾ വിമൽ ആണ് മരിച്ചത്. ചായ്യോത്ത് ഗവ: ഹയർസെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
ശ്വാസതടസത്തെ തുടർന്ന് അരുളിനെ ഇന്ന് രാവിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്.