NEWS
സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടെ ആരോഗ്യനില തൃപ്തികരം
തിരുവനന്തപുരം: കോവിഡ് രോഗബാധയെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ കഴിയുന്ന സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശ്രമം ഗസ്റ്റ്ഹൗസിലായിരുന്ന സ്വാമിയെ ഇന്നലെ ഉച്ചയ്ക്ക് മെഡിക്കൽ കോളേജിലെ പ്രാഥമിക പരിശോധനകൾക്ക് ശേഷം രാത്രിയോടെയാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.