NEWS

ഓണം ബംബർ 25 കോടി; അടിക്കുന്ന ആൾക്ക് ലഭിക്കുക 15.75 കോടി

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ബമ്ബര്‍ സമ്മാനവുമായി കേരള ലോട്ടറി വകുപ്പ്.25 കോടിയാണ് ഇത്തവണത്തെ ഓണം ബംബര്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനം.
നിലവില്‍ 12 കോടി രൂപയാണ് തിരുവോണം ബമ്ബറിന്റെ ഒന്നാം സമ്മാനമായി നല്‍കിവന്നിരുന്നത്.ഇതാണ് 25 കോടിയായി  ഉയർത്തിയിരിക്കുന്നത്.മൊത്തം 126 കോടി രൂപയുടെ സമ്മാനമാണ് ഇത്തവണ ഉള്ളത്.ടിക്കറ്റ് വില 500 രൂപയാണ്.നേരത്തെ ഇത് 300 രൂപയായിരുന്നു.

അഞ്ചുകോടി രൂപയാണ് രണ്ടാം സമ്മാനം. ഒരു കോടി വീതം പത്തുപേര്‍ക്കാണ് മൂന്നാം സമ്മാനമായി നല്‍കുക.സമാശ്വാസ സമ്മാനമായി അഞ്ചുലക്ഷം രൂപ വീതം ഒന്‍പത് പേര്‍ക്ക് നല്‍കും.ഇതിന് പുറമേ ഒരു ലക്ഷം രൂപ വീതം 90 പേര്‍ക്കും 5000 രൂപ വീതം 72,000 ടിക്കറ്റുകള്‍ക്കും സമ്മാനമായി നല്‍കും.

ഓണം ബംപറിന്റെ ഒന്നാം സമ്മാനം 25 കോടി രൂപയാണെങ്കിലും 10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം നികുതിയും കഴിഞ്ഞ് 15.75 കോടി രൂപയാണ് ലോട്ടറി അടിക്കുന്നയാൾക്ക് ലഭിക്കുക. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് 2.50 കോടി രൂപ കമ്മീഷനായി ലഭിക്കും.
മൺസൂൺ ബമ്പർ നറുക്കെടുപ്പിന്(ജൂലൈ 17) പിന്നാലെ ജൂലൈ 18നാണ് ടിക്കറ്റ് വില്‍പ്പന ആരംഭിക്കുക.സെപ്റ്റംബര്‍ 18നാണ് നറുക്കെടുപ്പ്.

Back to top button
error: