NEWS

യുഎഇയിലെ പ്രശസ്തമായ നറുക്കെടുപ്പുകൾ ; നിങ്ങൾക്കുമാകാം കോടീശ്വരൻ

ദുബായ്: അബുദാബി ബിഗ് ടിക്കറ്റ്, ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണർ എന്നിവയാണ് യുഎഇയിലെ പ്രശസ്തമായ നറുക്കെടുപ്പുകൾ. നിരവധി മലയാളികളാണ് ഇതുവഴി കോടീശ്വരന്മാരായിട്ടുള്ളത്. ഇതിനു പുറമേ, എമിറേറ്റ്സ് ലോട്ടോ, മെഹ്സൂസ് തുടങ്ങി മറ്റു രീതിയിൽ ഭാഗ്യം പരീക്ഷിക്കുന്ന നറുക്കെടുപ്പുകളുമുണ്ട്.
ഇവ നറുക്കെടുപ്പ് രീതിയിൽ അല്ല, നമ്പറുകൾ ഒപ്പിച്ചാണ് കളിക്കുന്നത്.കൂടാതെ, ഇവയെല്ലാം ഏത് രാജ്യത്തിരുന്നും ഓൺലൈൻ വഴിയും പരീക്ഷിക്കാൻ സാധിക്കും.ലഭിക്കുന്ന സമ്മാനത്തിന് നികുതി നൽകേണ്ടതില്ല എന്നൊരു പ്രത്യേകതയും ഇവിടുത്തെ നറുക്കെടുപ്പുകൾക്കുണ്ട്.ഇതുവഴി സമ്മാനം ലഭിക്കുന്ന ആൾക്ക് മുഴുവൻ തുകയും സ്വന്തമാക്കാൻ സാധിക്കും.

 അബുദാബി ബിഗ് ടിക്കറ്റിന് ഒരെണ്ണത്തിന് 500 ദിർഹമാണ് (ഏതാണ്ട് പതിനൊന്നായിരം രൂപ). പക്ഷേ, രണ്ട് ടിക്കറ്റ് ഒരുമിച്ചെടുക്കുമ്പോൾ ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. അതായത് മൂന്ന് ടിക്കറ്റ് ഒരുമിച്ച് എടുക്കുമ്പോൾ രണ്ടു ടിക്കറ്റിന് (1000 ദിർഹം) പണം നൽകിയാൽ മതി. മലയാളികൾ ഉൾപ്പെടെയുള്ളവർ കൂടുതലും സംഘം ചേർന്നാണ് ഭാഗ്യം പരീക്ഷിക്കാറുള്ളത്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഒരു ടിക്കറ്റിന് 1000 ദിർഹമാണ് (ഏതാണ്ട് 21000 രൂപ) വില.
അബുദാബി ബിഗ് ടിക്കറ്റിൽ ഓരോ തവണയും ഓരോ സീരീസ് ആണ്. ഓരോ മാസവും ഇതിലെ സമ്മാന തുകയിൽ മാറ്റം വരാറുമുണ്ട്. ആഴ്ചതോറുമുള്ള ഓൺലൈൻ നറുക്കെടുപ്പിലൂടെ ചെറിയ തുകകളും സമ്മാനമായി നൽകുന്നു. 1992ൽ ആണ് ബിഗ് ടിക്കറ്റ് ആരംഭിച്ചത്.
25 ദശലക്ഷം ദിർഹം (54 കോടിയിലേറെ രൂപ), 22 ദശലക്ഷം ദിർഹം (47 കോടിയിലേറെ രൂപ), 15 ദശലക്ഷം ദിർഹം (32 കോടി രൂപ), 12 ദശലക്ഷം ദിർഹം ( 26 കോടി രൂപ) എന്നിങ്ങനെയാണ് അടുത്ത കാലത്ത് നടന്ന നറുക്കെടുപ്പുകളിലെ സമ്മാനത്തുക. ഒന്നാം സമ്മാനത്തിനു പുറമേയും വലിയ തുകകൾ സമ്മാനമായും നൽകുന്നുണ്ട്.
ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പിൽ ഒരു ദശലക്ഷം യുഎസ് ഡോളർ (ഏതാണ്ട് എട്ടു കോടിയോളം രൂപ) ആണ് സമ്മാനത്തുക. രണ്ടു നറുക്കെടുപ്പുകളിലും സമ്മാനമായി വിലകൂടിയ കാറുകളും ബൈക്കുകളും നൽകുന്നുമുണ്ട്. 1999ൽ ആണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ആരംഭിച്ചത്. 5000 ടിക്കറ്റുകളാണ് വിൽപ്പനയ്ക്ക് വയ്ക്കുക. അത് തീരുമ്പോൾ വീണ്ടും ആരംഭിക്കും. ഓൺലൈൻ വഴിയും ഭാഗ്യം പരീക്ഷിക്കാൻ സാധിക്കും.
35 ദിർഹം (758 രൂപ) നൽകി ഒരു കുപ്പി വെള്ളം വാങ്ങുമ്പോഴാണ് നിങ്ങൾ മെഹ്സൂസ് ലോട്ടോ കളിക്കാൻ യോഗ്യത നേടുന്നത്. അഞ്ചു നമ്പറുകളും ഒരുപോലെ ശരിയാക്കുന്നവർക്കാണ് ഒന്നാം സമ്മാനം. ഇതിൽ ഏറ്റവും ഒടുവിൽ 10 ദശലക്ഷം ദിർഹം (21.5 കോടി രൂപ) സമ്മാനം നേടിയത് പത്തനംതിട്ട പന്തളം സ്വദേശിയായ അനീഷ് ആയിരുന്നു. എമിറേറ്റ്സ് ഡ്രോയിൽ ഏഴു നമ്പറുകൾ ആണ് ശരിയാക്കേണ്ടത്. ഗ്രാൻഡ് സമ്മാനം 10 ദശലക്ഷം ദിർഹമാണ് (21.5 കോടി രൂപ) സമ്മാനം. 50 ദിർഹമാണ് (ഏതാണ്ട് 1100 രൂപ) ടിക്കറ്റ് നിരക്ക്.
യുഎഇയിൽ നടക്കുന്ന മിക്ക നറുക്കെടുപ്പുകളിലും വിജയികളാകുന്നത് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരാണ്.ഭാഗ്യ പരീക്ഷണം നടത്തുന്നതും കൂടുതൽ ഇന്ത്യക്കാരാണ് എന്നതാണ് ഇതിനുള്ള കാരണവും. ടിക്കറ്റുകൾക്ക് വലിയ വിലയുള്ളതിനാൽ മിക്കവരും സംഘം ചേർന്നാണ് എടക്കുന്നത്.
ബിഗ് ടിക്കറ്റോ ഡ്രീം കാര്‍ ടിക്കറ്റോ സ്വന്തമാക്കാന്‍ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലും അല്‍ഐന്‍ വിമാനത്താവളത്തിലുമുള്ള ബിഗ് ടിക്കറ്റ് സ്റ്റോറുകള്‍ സന്ദര്‍ശിക്കാം. അല്ലെങ്കില്‍ www.bigticket.ae എന്ന വെബ്‍സൈറ്റ് വഴി ഓണ്‍ലൈനായും ടിക്കറ്റുകളെടുക്കാം.

www.bigticket.ae എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര, പ്രതിമാസ, ഗ്രാൻഡ് നറുക്കെടുപ്പുകളിലെ വിജയികളെക്കുറിച്ചുള്ള വിവരങ്ങളും അറിയാം.

ഭാഗ്യം’ എന്നാണ് അറബിയിൽ മഹ്‍സൂസ് എന്ന വാക്കിന്റെ അർത്ഥം. മഹ്‍സൂസില്‍ പങ്കെടുക്കാനുള്ള നടപടികളും എളുപ്പമാണ്. എല്ലാവരും www.mahzooz.ae എന്ന വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‍ത് 35 ദിര്‍ഹത്തിന് ഒരു ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുകയാണ് വേണ്ടത്. ഓരോ ബോട്ടിൽഡ് വാട്ടറും ഗ്രാന്റ് ഡ്രോയിലേക്കുള്ള ഒരു എൻട്രി നല്‍കുന്നതിന് പുറമെ മൂന്ന് പേര്‍ക്ക് ആഴ്ചതോറും 100,000 ദിര്‍ഹം വീതം സമ്മാനം നല്‍കുന്ന റാഫിള്‍ ഡ്രോയിലേക്കും പങ്കാളികളാക്കപ്പെടും.

Back to top button
error: