ന്യൂഡല്‍ഹി: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ മരണത്തില്‍ ജപ്പാന്‍ ജനതയോടൊപ്പം ദുഖത്തിലാഴ്ന്ന് ഇന്ത്യയും. ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലെ വിവിധ പൊതു കെട്ടിടങ്ങളില്‍ ഇന്ത്യന്‍ ദേശീയ പതാക പകുതി താഴ്ത്തി ഉയര്‍ത്തി.
ചെങ്കോട്ടയിലും രാഷ്ട്രപതി ഭവനായ രാഷ്ട്രപതി ഭവനിലും പാര്‍ലമെന്റിലും പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന നോര്‍ത്ത്, സൗത്ത് ബ്ലോക്കുകളിലും ത്രിവര്‍ണ്ണ പതാക പകുതി താഴ്ത്തിക്കെട്ടി.
Delhi | National flags at Red Fort, Rashtrapati Bhavan and Parliament fly at half-mast as one-day state mourning is being observed in the country as a mark of respect to former Japanese PM Shinzo Abe who was assassinated yesterday, July 8 pic.twitter.com/4lwY9PPYn4
— ANI (@ANI) July 9, 2022
ഷിന്‍സോ ആബേയുടെ മരണത്തില്‍ ഒരു ദിവസത്തെ ദുഖാചരണമാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ഔദ്യോഗികമായ ആഘോഷപരിപാടികളും ദുഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഉണ്ടായിരിക്കില്ല.
ഷിന്‍സോ ആബേയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയനേതാക്കള്‍ ഇന്നലെ അനുശോചിച്ചിരുന്നു.