IndiaNEWS

ബിജെപിയെ തുറന്നുകാട്ടാന്‍ രാജ്യത്തുടനീളം വാര്‍ത്താസമ്മേളനങ്ങളെന്നു കോണ്‍ഗ്രസ്

 

ബിജെപിയെ തുറന്നുകാട്ടാന്‍ രാജ്യത്തുടനീളം വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുമെന്ന് കോണ്‍ഗ്രസ്. തീവ്രവാദികളുമായി ഉള്‍പ്പടെ ബിജെപി നേതാക്കള്‍ക്കുള്ള ബന്ധമുള്‍പ്പടെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുകയാണ് ലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. ഇന്ന് രാജ്യത്തെ 22 നഗരങ്ങളിലാണ് വാര്‍ത്താസമ്മേളനം നടത്തുന്നത്.

ബിജെപിയുടെ വ്യാജ ദേശീയവാദങ്ങളെ പ്രതിരോധിക്കുകയും, ഹീനമായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുമായി ബിജെപിക്ക് ബന്ധമുണ്ടെന്ന വസ്തുത താഴെതട്ടില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഉദയ്പൂര്‍ കൊലപാതകികള്‍ക്ക് രാജസ്ഥാന്‍ ബിജെപി നേതാക്കളുമായി ബന്ധമുണ്ടെന്ന ആരോപണമുള്‍പ്പടെ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: