KeralaNEWS

നഴ്‌സിന്റെ കൈയ്യില്‍നിന്ന് വീണ് നാല് ദിവസം പ്രായമായ കുഞ്ഞിന് തലയ്ക്ക് പരുക്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ നഴ്‌സിന്റെ കൈയ്യില്‍ നിന്ന് പിഞ്ചുകുഞ്ഞ് താഴവീണു. നാല് ദിവസം പ്രായമായ കുഞ്ഞാണ് താഴെ വീണത്.

വീഴ്ചയില്‍ കുട്ടിയുടെ തലയ്ക്ക് ഗുരുതര പരുക്കേറ്റു. നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയിലാണ് സംഭവം. സുരേഷ് കുമാര്‍ – ഷീല ദമ്പതികളുടെ ആണ്‍കുഞ്ഞാണ് നിലത്ത് വീണത്.

തലയ്ക്ക് പരിക്കേറ്റ കുഞ്ഞിനെ എസ് എ ടി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: