മല്ലപ്പള്ളി: ആനിക്കാട് പഞ്ചായത്തില്‍ തൊഴിലുറപ്പ് ജോലിക്കിടെ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ എത്തിക്കാന്‍ തയാറാകാത്ത ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി.
പഞ്ചായത്തിലെ കുളത്തുങ്കല്‍ കവലക്ക് സമീപം കഴിഞ്ഞ ദിവസം തൊഴിലുറപ്പ് പദ്ധതിയില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീക്ക് മരക്കുറ്റിയില്‍ വീണ് പരിക്കേറ്റിരുന്നു.
ഇവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി ആനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പ്രമീള വസന്ത് മാത്യു സ്കൂട്ടറില്കൊണ്ട് പോകാന്‍ ശ്രമിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ അതിന് സാധിച്ചില്ല. തുടര്‍ന്നാണ് പിടന്ന പ്ലാവ് ജങ്ഷനിലുള്ള ഓട്ടോ സ്റ്റാന്‍ഡിലെത്തി ഓട്ടോ ആശുപത്രിയിലേക്ക് പോകുന്നതിനായി വിളിച്ചത്.എന്നാല്‍, ഓട്ടോക്കാരൻ വരാൻ തയാറായില്ല.
ഇത് സംബന്ധിച്ച് ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലപ്പള്ളി ജോയന്റ് ആര്.ടി.ഒക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് യാത്ര നിഷേധിച്ച ഓട്ടോ ഡ്രൈവറുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കിയത്.