NEWS

മധ്യവയസ്കനെ മര്‍ദ്ദിച്ച സംഭവം; റാന്നി പോലീസ് സ്റ്റേഷന്‍ ഡ്രൈവര്‍ രഞ്ജിത്ത് കുമാറിനെ സ്ഥലം മാറ്റി

റാന്നി: മധ്യവയസ്കനെ മര്‍ദ്ദിച്ച റാന്നി പോലീസ് സ്റ്റേഷന്‍ ഡ്രൈവര്‍ രഞ്ജിത്ത് കുമാറിനെ സ്ഥലം മാറ്റി.
അരുവിക്കല്‍ ചുട്ടുമണ്ണില്‍ ജയ്സനെ മര്‍ദിച്ച സംഭവത്തിലാണ് ഇയാളെ സ്ഥലം മാറ്റിയത്.റാന്നി എംഎൽഎ പ്രമോദ് നാരായന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.
ജയ്സണും സുഹൃത്തും സ്കൂട്ടറില്‍ വരുമ്ബോൾ പോലീസ് കൈ കാണിച്ച്‌ നിര്‍ത്തിക്കുകയായിരുന്നു.തുടര്‍ന്ന് രഞ്ജിത്ത് കുമാര്‍ ജയ്സന്റെ പോക്കറ്റിൽ കിടന്ന മൊബൈല്‍ എടുത്തു.ഇത് തിരിച്ചു വാങ്ങാൻ ശ്രമിച്ച ജയിസന്റെ ചെവിക്കല്ലിന് രഞ്ജിത്ത് കുമാർ അടിയ്ക്കുകയായിരുന്നു.മൊബൈൽ വലിച്ചെറിയുകയും ചെയ്തു.ഇതോടെ നാട്ടുകാർ സംഘടിച്ച് പോലീസ് വാഹനം തടഞ്ഞിട്ടു.കൂടുതൽ പോലീസെത്തിയിട്ടും നാട്ടുകാർ പിൻമാറിയില്ല.വിവരം എംഎൽഎയെ അറിയിച്ചതിനെ തുടർന്ന് അദ്ദേഹം പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ടിനെ വിവരം അറിയിക്കുകയായിരുന്നു.തുടർന്നാണ് നടപടി.

Back to top button
error: