പാലുണ്ണി അരിമ്പാറ എന്നിവ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്.സാധാരണ ഇത് കണ്ടുവരുന്നത് കഴുത്തിന് പിറകിലും സൈഡിലുമിയാണ്.അരിമ്പാറ കയ്യിലും മറ്റും വരും.പാരമ്പര്യം ഉൾപ്പടെ പല കാരണങ്ങൾ കൊണ്ടും ഇത് ഉണ്ടാകാം.ഇത്തരത്തിൽ ശരീരത്തിലുണ്ടാകുന്ന അരിമ്പാറ പാലുണ്ണി തുടങ്ങിയവ നീക്കം ചെയ്യുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇവിടെ പറയുന്നത്.
ബേക്കിംഗ് സോഡയില്‍ ഉപ്പു കലര്‍ത്തി ഇത് പാലുണ്ണിയുടെ മുകളില്‍ പുരട്ടുക.അടുപ്പിച്ച് മൂന്നു ദിവസം ചെയ്യണം.ഇതു പോലെ വെളുത്തുളളിയാണ് മറ്റൊരു വഴി. വെളുത്തുളളി ചതച്ച് ഇതിനു മുകളില്‍ വച്ചു കെട്ടുന്നതു നല്ലതാണ്.ഇതും രണ്ടു മൂന്ന് ദിവസം അടുപ്പിച്ചു ചെയ്യുക.
ഇരട്ടി മധുരം തേനില്‍ അരച്ച് പാലുണ്ണിയ്ക്കു മുകളില്‍ പുരട്ടുന്നതു ഗുണം നല്‍കും.ഇതു വറുത്തു പൊടിച്ചു നെയ്യ് ചേര്‍ത്തു പുരട്ടുന്നതും നല്ലതാണ്. ഇരട്ടി മധുരം താമരഇലയുടെ നീരില്‍ അരച്ചു കലക്കി ഇതില്‍ തുല്യ അളവില്‍ പശുവിന്‍ പാലും വെളിച്ചെണ്ണയും ചേര്‍ത്തു പുരട്ടുന്നതും നല്ലതാണ്.