LIFENEWS

ഹത്രാസ് സംഭവത്തിൽ പണി പാളിയെന്ന് ഭയന്ന് ബിജെപി ,ദളിത് വോട്ടുകൾ നഷ്ടപ്പെടുമെന്ന് സൂചന

ത്തർ പ്രദേശിലെ ഹത്രാസിൽ ദളിത് പെൺകുട്ടി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ തിരിച്ചടി ഭയന്ന് ബിജെപി .ഉത്തർ പ്രദേശിലും രാജ്യത്താകെയും ഉള്ള ദളിത് വോട്ടുകൾ നഷ്ടമാകുമോ എന്നാണ് ബിജെപിയുടെ ആശങ്ക .പ്രധാനമന്ത്രി നരേന്ദ്ര മോദിയോ അഭ്യന്തരമന്ത്രി അമിത്ഷായോ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല .

Signature-ad

ബിജെപിക്കുള്ളിലും വിഷയം അനുരണനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് .മുതിർന്ന നേതാവ് ഉമാ ഭാരതി രൂക്ഷമായ ഭാഷയിലാണ് ഉത്തർ പ്രദേശ് സർക്കാരിനെ വിമർശിച്ചത് .പട്ടിക ജാതി-വർഗ ക്ഷേമമന്ത്രാലയത്തിന്റെ പാർലമെന്ററികാര്യസമിതി അധ്യക്ഷനും എം.പി.യുമായ കിരീട് സോളങ്കി, ലോക്‌സഭാംഗങ്ങളായ വിനോദ് കുമാർ ശങ്കർ, ഉപേന്ദ്ര സിങ് റാവത്ത് തുടങ്ങി നിരവധി നേതാക്കൾ ആണ് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത് .

ആർഎസ്എസിന്റെ നിയമനമാണ് യോഗി ആദിത്യനാഥിന്റേത് .ആർഎസ്എസ് നേരിട്ട് ഇടപെട്ടാണ് 2017 ൽ യോഗിയെ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയാക്കിയത് .ഉത്തർ പ്രദേശിൽ ഹിന്ദുത്വ അജണ്ട പൂർണമായും നടപ്പാക്കുക ആയിരുന്നു ലക്‌ഷ്യം .ബാബ്‌റി മസ്ജിദിന്റെ അടക്കം കാര്യത്തിൽ യോഗിയുടെ ഇടപെടൽ വേണമെന്നു സംഘം ആഗ്രഹിച്ചിരുന്നു .അതുകൊണ്ടു തന്നെ ബിജെപി ദേശീയ നേതൃത്വത്തിന്റെ ഹത്രാസ് സംഭവത്തിലെ അർത്ഥഗർഭമായ മൗനം ശ്രദ്ധേയമാണ് .

ദളിത് വോട്ടുകളിലെ ചോർച്ച ബിജെപി മുൻകൂട്ടി കാണുന്നുണ്ട് .ഉത്തർ പ്രദേശിലെ പ്രബല ദളിത് സമുദായമാണ് വാല്മീകി .ബീഹാർ, പഞ്ചാബ് ,ഡൽഹി സംസ്ഥാനങ്ങളിൽ ഇവർക്ക് നിർണായക സ്വാധീനം ഉണ്ട് .ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കുകയാണ് .ഈ പശ്ചാത്തലത്തിൽ ബിജെപി തിരിച്ചടി ഭയക്കുന്നു .

പടിഞ്ഞാറൻ യുപിയിലെ ഇരുപത്തിയഞ്ചോളം ജില്ലകളിൽ ഇവർ നിർണായകമാണ് .വർഷങ്ങളായി ബിജെപിയെ പിന്തുണയ്ക്കുന്ന സമുദായം ആണ് താനും .1970 കളുടെ തുടക്കം വരെ കോൺഗ്രസിനൊപ്പം അടിയുറച്ച് നിന്ന സമുദായം ആയിരുന്നു വാല്മീകി .പിന്നീട് ആർഎസ്എസിന്റെ ശ്രമഫലമായി ഹൈന്ദവ രാഷ്ട്രീയ ധാരയ്‌ക്കൊപ്പമായി സമുദായം .എന്നാൽ ഹത്രാസ് സംഭവവും ഉത്തർ പ്രദേശ് സർക്കാർ കൈക്കൊണ്ട നിലപാടുകളും ഇവരെ പാർട്ടിയിൽ നിന്ന് അകറ്റുമോ എന്നാണ് ബിജെപിയുടെ ആശങ്ക .മാത്രമല്ല പ്രിയങ്കാ ഗാന്ധി ഫാക്ടർ ഇവിടെ നിർണായകമാണ് താനും .

രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇരയുടെ വീട് സന്ദർശിച്ചതും അവിടെയുണ്ടായ വൈകാരിക മുഹൂർത്തങ്ങളും അത് രാജ്യത്തെമ്പാടും പ്രത്യേകിച്ച് ദളിതരിൽ ഉണ്ടാക്കിയ സ്വാധീനവും ബിജെപിയെ നടുക്കുന്നുണ്ട് .

Back to top button
error: