MovieTRENDING

കിഷ്കിന്ധാകാണ്ഡത്തിനു ശേഷം “എക്കോ” : ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

​മലയാളി സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മിസ്റ്ററി ത്രില്ലർ ചിത്രം എക്കോയുടെ ട്രയ്ലർ റിലീസായി. എക്കോ ലോകവ്യാപകമായി ഈ മാസം 21ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

സംവിധായകൻ ദിൻജിത് അയ്യത്താൻ, എഴുത്തുകാരനും ഛായാഗ്രാഹകനും തിരക്കഥാകൃത്തുമായ ബാഹുൽ രമേശ് എന്നിവരുടെ ശക്തമായ കോംബോയാണ് എക്കോയുടെ ഏറ്റവും വലിയ പ്രതീക്ഷ. ഇവരുടെ മുൻ കൂട്ടുകെട്ടിലെ ചിത്രമായ ‘കിഷ്കിന്ധാകാണ്ഡം’ മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടി ബ്ലോക്ക്ബസ്റ്റർ വിജയം തിയേറ്ററിൽ നേടി. ആ വിജയകരമായ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ, എക്കോ ഒരു മികച്ച സിനിമാനുഭവം സമ്മാനിക്കുമെന്ന് ഉറപ്പാണ്. MRK ജയറാം, ആരാധ്യ സ്റ്റുഡിയോസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം, ആരാധ്യാ സ്റ്റുഡിയോയുടെ ആദ്യ നിർമ്മാണ സംരംഭമാണ്.

എക്കോയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് യുവനിരയിൽ സൂപ്പർ ഹിറ്റ് സിനിമകൾ പ്രേക്ഷകർക്ക് നൽകിയ താരം സന്ദീപ് പ്രദീപ് ആണ്. അടുത്തിടെ റിലീസ് ചെയ്ത് വാണിജ്യപരമായ വിജയം നേടിയ ‘പടക്കളം’ എന്ന ചിത്രത്തിലെ അദ്ദേഹത്തിൻ്റെ മികച്ച പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘പടക്കളം’ നേടിയ വിജയം സന്ദീപിൻ്റെ കരിയറിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു. അതിനുശേഷം അദ്ദേഹം അഭിനയിക്കുന്ന എക്കോ ഒരു ത്രില്ലർ ജോണറിലാണ് എത്തുന്നത് എന്നതും, സന്ദീപ് പ്രദീപിൻ്റെ വ്യത്യസ്തമായ പ്രകടനങ്ങൾ കാണാൻ കാത്തിരിക്കുന്ന പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നു. സന്ദീപിനൊപ്പം മലയാള സിനിമയിലെ പ്രമുഖരായ വിനീത്, നരേൻ, ബിനു പപ്പു എന്നിവരും പുതുമുഖ നടി ബിയാന മോമിനും പ്രധാന വേഷങ്ങളിൽ എത്തുന്നു.

മുജീബ് മജീദിൻ്റെ സംഗീത സംവിധാനവും സൂരജ് ഇ.എസ് ൻ്റെ എഡിറ്റിംഗും സജീഷ് താമരശ്ശേരിയുടെ കലാസംവിധാനവും ചിത്രത്തിന് മുതൽക്കൂട്ടാകുന്നു. 2025 നവംബർ 21-ന് റിലീസ് ചെയ്യുന്ന എക്കോ മലയാള സിനിമാ പ്രേക്ഷകർക്ക് ഒരു അവിസ്മരണീയമായ ദൃശ്യ വിസ്മയം സമ്മാനിക്കുമെന്നുറപ്പാണ്.

എക്കോയുടെ അണിയറ പ്രവർത്തകർ ഇവരാണ് : നിർമ്മാണം : എം.ആർ.കെ. ജയറാം, സംവിധാനം: ദിൻജിത് അയ്യത്താൻ, കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം: ബാഹുൽ രമേശ്, സംഗീതം: മുജീബ് മജീദ്, എഡിറ്റർ: സൂരജ് ഇ എസ്, കലാസംവിധായകൻ: സജീഷ് താമരശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, മേക്കപ്പ്: റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈൻ: സുജിത്ത് സുധാകരൻ, പ്രോജക്ട് ഡിസൈനർ: സന്ദീപ് ശശിധരൻ, ഡിഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാഗർ, വിഎഫ്എക്സ്: ഐവിഎഫ്എക്സ്, സ്റ്റിൽസ്: റിൻസൺ എം ബി, സബ്ടൈറ്റിൽസ്: വിവേക് രഞ്ജിത് (ബ്രേക്ക് ബോർഡേഴ്സ്), വിതരണം: ഐക്കൺ സിനിമാസ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, റോക്കറ്റ് സയൻസ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്, പി.ആർ.ഓ. പ്രതീഷ് ശേഖർ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: