ബിഹാറിൽ മഹാസഖ്യത്തിന്റെ സീറ്റ് വിഭജനം പൂർത്തിയായപ്പോൾ കോൺഗ്രസിന് വൻ നേട്ടം .കഴിഞ്ഞ തവണ 41 സീറ്റിൽ മത്സരിച്ച പാർട്ടി ഇത്തവണ ചോദിച്ചു വാങ്ങിയത് 71 സീറ്റ് .ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാല്മീകി നഗർ ലോക്സഭാ സീറ്റും കോൺഗ്രസിന് ലഭിച്ചു .ആർജെഡിയുമായി സീറ്റ് ധാരണ തുടങ്ങിയതിനു ശേഷം കോൺഗ്രസിന് ഏറ്റവും കൂടുതൽ സീറ്റ് ലഭിക്കുന്ന വിഭജനമാണ് ഇത്തവണത്തേത് .
144 സീറ്റിൽ ആർജെഡി മത്സരിക്കും .9 സീറ്റിൽ സി.പി.ഐ.എം.എല്ലും ആറു സീറ്റിൽ സി.പി.ഐ.യും നാല് സീറ്റിൽ സി.പി.എമ്മും മത്സരിക്കും.എന്നാൽ ഘടക കക്ഷിയായ വികാസ് ശീൽ ഇൻസാൻ പാർട്ടി അതൃപ്തിയുമായി മുന്നണി വിട്ടു .ബോളിവുഡിലെ സെറ്റ് ഡിസൈനർ ആയിരുന്ന മുകേഷ് സാഹ്നിയാണ് കക്ഷിയുടെ നേതാവ് .25 സീറ്റും ഉപമുഖ്യമന്ത്രി പദവും ആയിരുന്നു തനിയ്ക്ക് നൽകിയ വാഗ്ദാനം എന്നാണ് സാഹ്നിയുടെ അവകാശവാദം .
കോൺഗ്രസ് ,ഇടതു വോട്ടു ബാങ്കുകളിൽ ആണ് ആർജെഡിയുടെ പ്രതീക്ഷ .അതുകൊണ്ട് ചെറിയ പ്രാദേശിക പാർട്ടികൾക്ക് വഴങ്ങേണ്ട എന്നാണ് ആർജെഡിയുടെ തീരുമാനം .