ഹരിയാനയിലെ ഗുരുഗ്രാമിൽ സെക്സ് വർക്കിനായി കൊണ്ടുവന്ന 25 കാരിയെ നാലുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു ,ഇരയുടെ തല അടിച്ചു പൊട്ടിച്ചു

ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് ഞെട്ടിക്കുന്ന വാർത്ത .25 കാരിയെ നാലു പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു .ഇരയുടെ തല അടിച്ചു പൊട്ടിക്കുകയും ചെയ്തു .ഒരു സ്ഥല ദല്ലാളിന്റെ ഓഫീസിൽ വച്ചായിരുന്നു സംഭവം .

ഒരു സെക്യൂരിറ്റി ഗാർഡ് ആണ് പോലീസിനെ വിവരം അറിയിച്ചത് .അക്രമത്തിനിരയായ യുവതിയെ പോലീസ് ആശുപത്രിയിൽ എത്തിച്ചു .സംഭവത്തിൽ ഉൾപ്പെട്ട നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് .

സെക്സ് വർക്കിനായി യുവതിയെ സിക്കന്ദർപൂർ മെട്രോ സ്റ്റേഷനിൽ നിന്ന് രഞ്ജൻ എന്ന പ്രോപ്പർട്ടി ഡീലർ ഓഫീസിലെ അസിസ്റ്റന്റ് കൂട്ടിക്കൊണ്ടുവരികയായിരുന്നു .എന്നാൽ ഓഫീസിൽ എത്തിയപ്പോൾ ആണ് നാല് പേർ ഉണ്ടെന്നു യുവതിയ്ക്ക് മനസിലായത് .തുടർന്ന് അവർ തിരിച്ചു പോകാൻ ശ്രമിക്കവെയാണ് നാലുപേർ ചേർന്ന് ക്രൂര ബാലസംഘം ചെയ്തതും തല അടിച്ചുപൊട്ടിച്ചതും .

Leave a Reply

Your email address will not be published. Required fields are marked *