NEWSWorld

ഭൂകമ്പം ജീവന്‍ പിഴുത അഫ്ഗാനില്‍ നൊമ്പരപ്പൂവായ് കുരുന്നുബാലിക

കാബൂള്‍: അഫ്ഗാനിസ്ഥാനെ തകര്‍ത്ത് ആയിരത്തിലേറെപ്പേരുടെ ജീവനെടുത്ത ഭൂകമ്പത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട കുരുന്നുബാലിക ദുരന്തത്തിന്‍െ്‌റ നേര്‍ച്ചിത്രമായി.

രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെ സാമൂഹികമാധ്യമങ്ങളിലൂടെയാണു ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ട മൂന്നുവയസുകാരി ബാലികയുടെ ചിത്രം പുറത്തുവന്നത്. ഭൂകമ്പത്തില്‍ തകര്‍ന്ന മണ്ണിഷ്ടിക വീടിനു മുന്നില്‍ നിഷ്‌കളങ്കമായി പുഞ്ചിരിച്ചു നില്‍ക്കുന്ന കുഞ്ഞിന്റെ ചിത്രം മിനിറ്റുകള്‍ക്കുള്ളില്‍ തരംഗമായി.

Signature-ad

പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ സയദ് സിയാര്‍മല്‍ ഹാഷെമിയാണ് ചിത്രം ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. മുഖത്തും െകെകാലുകളിലുമൊക്കെ മണ്ണും പൊടിയുമുണ്ടെങ്കിലും ദുരന്തമേല്‍പ്പിച്ച ആഘാതത്തിന്റെ തീവ്രത തിരിച്ചറിയാനുള്ള പ്രായമോ പാകതയോ ഇല്ലാത്ത പിഞ്ചുകുഞ്ഞിന്‍െ്‌റ ചിത്രം ഉള്ളുലയ്ക്കുന്ന നൊമ്പരപ്പൂവായി ലോകമെങ്ങും നിരവധിപേരെ സങ്കടപ്പെടുത്തി.

ഈ കുരുന്നൊഴികെയുള്ള കുടുംബത്തിലെ എല്ലാവരും ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടെന്നാണ് പ്രദേശവാസികള്‍ നല്‍കിയ വിവരമെന്ന് ഹാഷെമി ട്വീറ്റ് ചെയ്തു. ഇതോടെ രക്ഷിതാക്കളില്ലാത്ത കുഞ്ഞിനെ ദത്തെടുക്കാനും സഹായിക്കാനും തയാറാണെന്നുകാട്ടി ആയിരക്കണക്കിന് മനുഷ്യസ്‌നേഹികള്‍ ട്വിറ്ററിലൂടെ മുന്നോട്ടുവന്നു. ഭൂകമ്പദുരിതബാധിതര്‍ക്കു ധനസഹായത്തിനുള്ള പൊതുലിങ്ക് പോസ്റ്റ് ചെയ്തായിരുന്നു ഇതിനു മാധ്യമപ്രവര്‍ത്തകന്റെ മറുപടി.

Back to top button
error: