KeralaNEWS

മുഖ്യമന്ത്രിക്കെതിരേ വിമാനത്തിൽ അതിക്രമം കാട്ടിയ ഫർസീൻ മജീദിൻ്റെ പണി തെറിക്കും, പ്രൊബേഷൻ കാലാവധി കഴിഞ്ഞിട്ടില്ല; കെ-ടെറ്റ് പാസായിട്ടുമില്ല

ണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനുനേരേ വിമാനത്തിൽ മുദ്രാവാക്യം വിളിച്ച് പാഞ്ഞു ചെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി ഫർസീൻ മജീദിനെ സർവീസിൽനിന്ന് നീക്കാനുള്ള നടപടികൾ തുടങ്ങി. മുട്ടന്നൂർ യു.പി സ്കൂൾ അധ്യാപകനായ ഇയാൾ ഇപ്പോൾ സസ്പെൻഷനിലാണ്. അധ്യാപകർക്കുള്ള യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് (കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്) ഇയാൾ പാസായിട്ടില്ലെന്നും പ്രൊബേഷൻ കാലാവധി കഴിഞ്ഞിട്ടില്ലെന്നുമുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോർട്ട് പൊതു വിദ്യാഭ്യാസ ഡയർക്ടർക്ക് സമർപ്പിച്ചു.

അധ്യാപകനെ സ്കൂളിൽനിന്ന് പിരിച്ചുവിടാൻ ഒരുങ്ങുകയാണ് മാനേജ്മെന്റ്. വിദ്യാഭ്യാസവകുപ്പിൽനിന്നുള്ള നിർദേശമനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

Signature-ad

അധ്യാപകനായി 2019 ജൂൺ ആറിന് സ്കൂളിൽ  ചേർന്ന ഫർസീൻ മജീദിന് ടി.സി.സി യോഗ്യതയാണുള്ളത്. കോവിഡ് കാരണം 2019, 2020 വർഷങ്ങളിൽ അധ്യാപകരായി ചേർന്നവർക്ക് വിദ്യാഭ്യാസ വകുപ്പ് ടെസ്റ്റ് നടത്തിയിരുന്നില്ല. അതിനാൽ 2021 മാർച്ച് 16-നാണ് ഇദ്ദേഹത്തിന്റെ നിയമനത്തിന് അംഗീകാരം ലഭിച്ചത്. എന്നാൽ 2022 മാർച്ച് 15-നുമുൻപ്‌ കെ-ടെറ്റ് പാസാകാത്തതിനാൽ ഇദ്ദേഹത്തിന്റെ പ്രൊബേഷൻ പ്രഖ്യാപിച്ചിട്ടില്ല. കെ-ടെറ്റ്‌ പാസാകാത്ത അധ്യാപകർക്ക് വാർഷിക ഇൻക്രിമെന്റ് ലഭിക്കില്ല.
ഫർസീൻ മജീദ് ഉൾപ്പെട്ടിട്ടുള്ള വിവിധ മുൻകാല കേസുകളുടെ വിശദാംശങ്ങൾ ശേഖരിച്ചുവരികയാണെന്ന് മട്ടന്നൂർ പൊലീസ് അറിയിച്ചു.

Back to top button
error: