അബുദാബിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഇന്ത്യൻ ഫിലിം അക്കാദമി അവാര്‍ഡ് ഷോയില്‍ വിക്കി കൗശല്‍ തനിച്ചായിരുന്നു എത്തിയത്. ഭാര്യ കത്രീന കൈഫിനെ തനിക്ക് മിസ് ചെയ്യുന്നുന്ന് വിക്കി കൗശല്‍ പറയുന്നു. വിവാഹശേഷമുള്ള ജീവിതം എങ്ങനെ എന്ന് ഷോയില്‍ ചോദിച്ചപ്പോള്‍ വിക്കി കൗശലിന്റെ മറുപടി മനോഹരമായിരുന്നു . സമാധാനപൂര്‍ണമായി മികച്ച ഒരു ജീവിതം നയിക്കുന്നുവെന്നായിരുന്നു വിക്കി കൗശലിന്റെ മറുപടി.
അവരെ ഞാൻ ഒരുപാട് മിസ് ചെയ്യുന്നു. അടുത്ത വര്‍ഷം ഐഐഎഫ്എയ്ക്ക് ഒരുമിച്ച് എത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും വിക്കി കൗശല്‍ പറഞ്ഞു. വിക്കി കൗശലാണ് ഐഐഎഫ്എയില്‍ ഇത്തവണ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ‘സര്‍ദാര്‍ ഉദ്ധം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിക്കി കൗശല്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം എത്തിയ. 1919ലെ ക്രൂരമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിള്‍ ഒ ഡ്വിയറെ വെടിവെച്ച് കൊന്ന സ്വാതന്ത്ര്യസമര സേനാനിയായിരുന്നു ഉദ്ധം സിംഗ്. ഉദ്ധം സിംഗിന്റെ വേഷത്തിലാണ് ചിത്രത്തില്‍ വിക്കി കൗശല്‍ അഭിനയിച്ചത്. ‘സര്‍ദാര്‍ ഉദ്ധം’ എന്ന ചിത്രത്തിലെ വിക്കി കൗശലിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
ഷൂജിത് സിര്‍കാര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിനായി വിക്കി കൗശല്‍ തടി കുറച്ചതും വാര്‍ത്തയായിരുന്നു. പതിമൂന്ന് കിലോ ആണ് ചിത്രത്തിനായി ഭാരം കുറച്ചത് വിക്കി കൌശല്‍. യുവാവായിട്ടുള്ള ഉദ്ധം സിംഗ് ആയും വിക്കി കൗശല്‍ തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചത്.
കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം. ബോളിവുഡ് അന്നേവരെ കണ്ടതില്‍ വെച്ച് ഏറ്റവും ആര്‍ഭാടപൂര്‍വമായിരുന്നു വിവാഹം. ക്ഷണിക്കപ്പെട്ട ചുരുക്കം അതിഥികള്‍ മാത്രമായിരുന്നു വിവാഹത്തിനുണ്ടായിരുന്നത്. വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയ അതിഥികള്‍ക്ക് ചില നിബന്ധനകളും ഏര്‍പ്പെടുത്തിയിരുന്നു.
വിക്കി കൗശലിന്റെ കത്രീനയുടെയും വിവാഹത്തില്‍ പങ്കെടുക്കാൻ 120 പേര്‍ക്കായിരുന്നു ക്ഷണം ഉണ്ടായത്. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചായിരുന്നു വിവാഹം. വിക്കി കൗശലിന്റയും കത്രീന കൈഫിന്റെയും വിവാഹം രാജസ്ഥാനിലെ മധോപൂരിലെ സിക്സ് സെൻസസ് റിസോര്‍ട്ടില്‍ വെച്ചായിരുന്നു നടന്നത്.