തിരുവനന്തപുരം: അസ്വാഭാവിക മരണങ്ങളിലെ ഇൻക്വസ്റ്റിന് പുതിയ മാർഗനിർദേശങ്ങൾ. അസ്വാഭാവിക മരണങ്ങളില്‍ രാത്രിയിലും ഇന്‍ക്വസ്റ്റ് നടത്താം. മരണം നടന്ന് നാല് മണിക്കൂറിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കണമെന്നും പോലീസ് മേധാവി നിർദേശം നൽകി.
24 മണിക്കൂറും പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന്റെ ഭാഗമായാണ് നടപടി. നിലവില്‍ വൈകിട്ട് ആറിനു ശേഷം ഇന്‍ക്വസ്റ്റ് നടത്തില്ലായിരുന്നു. രാത്രിയിൽ ഇൻക്വസ്റ്റ് നടത്തുന്നതിന് ആവശ്യമായ വെളിച്ച സംവിധാനങ്ങൾ ഒരുക്കുന്നതിനു ഉൾപ്പെടെ വരുന്ന ചെലവ് ജില്ലാ പോലീസ് മേധാവിമാർ കണ്ടെത്തണമെന്നും നിർദേശത്തിൽ മാർഗനിർദേശത്തിൽ പറയുന്നു