NEWS

ഗുജറാത്തിൽ വ്യവസായശാലയുടെ ഭിത്തി തകര്‍ന്നുവീണ് 12 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ഗാന്ധിനഗർ: ഗുജറാത്തിലെ മോര്‍ബി ജില്ലയില്‍ വ്യവസായശാലയുടെ ഭിത്തി തകര്‍ന്നുവീണ് 12 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.
 
ഹല്‍വാദ് ജിഐഡിസിയിലെ സാഗര്‍ ഉപ്പ് ഫാക്ടറിയിലാണ് അപകടമുണ്ടായത്.ചാക്കുകളില്‍ ഉപ്പ് നിറയ്ക്കുന്നതിനിടെയായിരുന്നു അപകടം.പരിക്കേറ്റ 20 പേരെ ആശുപത്രിയിലേക്ക് മാറ്റി. മുപ്പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Back to top button
error: