NEWS

ചാർജ്ജ് കൂട്ടി,ഡാറ്റ വെട്ടിക്കുറച്ചു; എയർടെൽ ഇരട്ടി ലാഭത്തിലേക്ക്

മുംബൈ: ലാഭം ഉയര്‍ത്തി ടെലികോം കമ്ബനിയായ ഭാരതി എയര്‍ടെല്‍. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ എയര്‍ടെല്ലിന്റെ അറ്റാദായം 164% ഉയര്‍ന്ന് 2,008 കോടി രൂപയായി.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ എയര്‍ടെല്ലിന്റെ അറ്റാദായം 759 കോടി രൂപയായിരുന്നു. കമ്ബനിയുടെ മാര്‍ച്ച്‌ പാദത്തിലെ വരുമാനം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഓഹരി വിപണിയില്‍ ഭാരതി എയര്‍ടെല്ലിന്റെ ഓഹരി വില 2 ശതമാനം ഉയര്‍ന്നു. ഇന്നലെ എന്‍എസ്‌ഇയില്‍ എയര്‍ടെല്‍ ഓഹരികള്‍ 1.79 ശതമാനം ഉയര്‍ന്ന് 705.60 രൂപയില്‍ ക്ലോസ് ചെയ്തു.

 

 

എയര്‍ടെല്ലിന്റെ ഏകീകൃത വരുമാനം ജനുവരി-മാര്‍ച്ച്‌ കാലയളവില്‍ 22% വര്‍ധിച്ച്‌ 31,500 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 25,747 കോടി രൂപയായിരുന്നു കമ്ബനിയുടെ ഏകീകൃത വരുമാനം.

Back to top button
error: