കൊൽക്കത്ത: ഹൂഗ്ലി നദിക്ക് കീഴിലൂടെ ഹൗറയേയും കൊൽക്കത്തയേയും ബന്ധിപ്പിച്ചുകൊണ്ടുള്ള മെട്രോ റെയിൽ നിർമ്മാണം പുരോഗമിക്കുന്നു. വെള്ളത്തിനടിയിലൂടെയുള്ള ടണലിന്റെ നിര്‍മാണമാണ് പുരോഗമിക്കുന്നത്.ഇത്തരത്തിൽ ഇന്ത്യയിലെ ആദ്യത്തെ റെയിൽപ്പാതയാണിത്.
16.6 കിലോമീറ്റര്‍ നീളമുള്ള കിഴക്ക്-പടിഞ്ഞാറ് ഭാഗത്ത് 520 മീറ്ററും നദീതടത്തിനടിയിലാണ്.നദീതടത്തില്‍ നിന്ന് 33 മീറ്റര്‍ താഴെയാണ് ടണല്‍ കോറിഡോര്‍ നിര്‍മിച്ചിരിക്കുന്നത്.2023- ഓടെ ഇത് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും.കൊൽക്കത്ത മെട്രോ റെയില്‍ കോര്‍പറേഷനാണ് ഈ ഈസ്റ്റ്-വെസ്റ്റ് മെട്രോ ലൈന്‍ നിര്‍മിക്കുന്നത്.