ബോളിവുഡ് താരം റണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നു. റണ്‍ബീര്‍ കപൂര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ചാനല്‍ ചര്‍ച്ചയില്‍ വിവാഹ തിയതി ഞാന്‍ പറയില്ല. പക്ഷേ, ഉടന്‍ വിവാഹിതരാകാനാണ് ഞാനും ആലിയയും തീരുമാനിച്ചിരിക്കുന്നത്’- റണ്‍ബീര്‍ പറഞ്ഞു. എന്നാല്‍ ഏത് മാസമാണെന്ന സൂചനയും റണ്‍ബീര്‍ നല്‍കിയില്ല.
ഏപ്രിലില്‍ വിവാഹം ഉണ്ടാകുമെന്ന അഭ്യൂഹത്തിലാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ വിവാഹ തിയതിയെ കുറിച്ച് റണ്‍ബീറിന്റെ പിതൃസഹോദി റിമാ ജയിനിനോട് ചോദിച്ചപ്പോഴും വ്യക്തമായ ഉത്തരം ലഭിച്ചില്ല. ‘ഞങ്ങള്‍ ഇതുവരെ തയാറെടുപ്പുകളൊന്നും നടത്തിയിട്ടില്ല. പിന്നെ എങ്ങനെയാണ് ഇത്ര പെട്ടെന്ന് വിവാഹം നടത്തുന്നത് ? വിവാഹം എന്തായാലും നടക്കും. പക്ഷേ തിയതി സംബന്ധിച്ച് തീരുമാനമായിട്ടില്ല’- റീമ പറഞ്ഞു.