NEWS

പശുത്തൊഴുത്തിന് തീ പിടിച്ച്‌ പശുവും കിടാവും ചത്തു

കാസർകോട് : കാനത്തൂരിൽ പശുത്തൊഴുത്തിന് തീ പിടിച്ച്‌ പശുവും കിടാവും ചത്തു. കാനത്തൂര്‍ കയയില്‍ ഇ ശ്രീധരന്‍ നായരുടെ പശുത്തൊഴുത്തിനാണ് തീ പിടിച്ചത്.വെണ്ണീര്‍ ഉണ്ടാക്കാനായി അല്‍പം അകലെ കത്തിച്ച കൂനയില്‍ നിന്ന് തീ പടർന്നു പിടിക്കുകയായിരുന്നു.
രണ്ടര വയസ്സ് പ്രായമുള്ള പശുവും അതിന്റെ ആദ്യ പ്രസവത്തിലെ 23 ദിവസം മാത്രം പ്രായമുള്ള പശുക്കിടാവുമാണ് ചത്തത്. തൊഴുത്തിന്റെ അരികില്‍ നിന്ന് തീ പടര്‍ന്ന് തൊഴുത്തിനോട് ചേര്‍ന്നുള്ള മുറിയിലെ വസ്തുക്കളും കത്തി നശിച്ചു.റബര്‍ ഷീറ്റ്, 3500 തേങ്ങ, 1000 കെട്ട് വൈക്കോല്‍ എന്നിവയും കത്തി നശിച്ചവയിൽ ഉൾപ്പെടുന്നു ഒന്നര ലക്ഷം രൂപയുടെ ട്രില്ലറും കത്തിയിട്ടുണ്ട്. അഞ്ചുലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ശ്രീധരൻ നായർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: