KeralaNEWS

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്താൻ ബോറെപ്

വിളയുടെ എല്ലാ കാലത്തും ഒരുപോലെ നാശം വിതയ്ക്കുന്ന സസ്തനികളാണ് പന്നികൾ.
വിളകളുടെ പ്രത്യേക ഗന്ധം മനസ്സിലാക്കി അതിന്റെ അടുത്തേക്ക് എത്താനുള്ള അസാധാരണമായ കഴിവ് പന്നികൾക്കുണ്ട്.കൂട്ടമായി നില്‍ക്കുന്ന കൊങ്ങിണിച്ചെടികള്‍ക്കിടയിലും , കുറ്റിക്കാടുകളിലുമാണ് ഇവരുടെ ഒളിത്താവളം. അതിരാവിലെയും സന്ധ്യ കഴിഞ്ഞ സമയങ്ങളിലുമാണ് കാട്ടുപന്നികള്‍ വിളകളെ ആക്രമിക്കുക.പകല്‍ സമയത്ത് ഇവ അങ്ങനെ പൊതുവേ പുറത്തിറങ്ങാറില്ല.കാര്‍ഷിക വിളകള്‍ തിന്നു നശിപ്പിക്കുക മാത്രമല്ല, വിളകള്‍ ചവിട്ടി മെതിച്ചും പിഴുതു കളഞ്ഞും ഇവ നാശം വരുത്തി വയക്കുന്നു.
.
വനനശീകരണവും വനം കൈയേറലും കാട്ടുപന്നികളുടെ എണ്ണം സമീപ കാലങ്ങളില്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. കാടുകള്‍ നശിച്ചതുമൂലം കാട്ടുപന്നിയുടെ ശത്രുക്കളായ കുറുക്കന്‍,ചെന്നായ,കാട്ടുനായ തുടങ്ങിയവയുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുകയും അത് കാട്ടുപന്നികളുടെ സൈ്വര്യ വിഹാരത്തിന് കാരണമാകുകയും ചെയ്തു.

കാട്ടുപന്നികള്‍ സംരക്ഷിത വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ അവയുടെ ജീവന് ഭീഷണി ഉയര്‍ത്താതെ പ്രകൃതി സൗഹാര്‍ദപരമായ മാര്‍ഗത്തിലൂടെയുള്ള നിയന്ത്രണം മാത്രമേ ഭാരതത്തില്‍ പ്രായോഗികമാവുകയുള്ളു. തല്‍ഫലമായി കാട്ടുപന്നികളെ നിയന്ത്രണ വിധേയമാക്കാന്‍ കേരള കാർഷിക സർവ്വകലാശാല  വികസിപ്പിച്ചെടുത്ത ഒരു മാര്‍ഗമാണ് ബോറെപ്.

 

Signature-ad

 

ഇതിന്റെ രൂക്ഷഗന്ധം കാട്ടുപന്നികളില്‍ അസ്വസ്ഥത ഉളവാക്കുകയും തന്‍മൂലം അവ വിളകളെ ആക്രമിക്കാതെ പിന്‍വാങ്ങുന്നതിന് കാരണമാകുകയും ചെയ്യുന്നു. തികച്ചും വിഷമയമല്ലാത്ത വസ്തുക്കള്‍ കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.തരി രൂപത്തിലുള്ളതായതിനാല്‍ മറ്റു പദാര്‍ഥങ്ങളുമായി കൂട്ടിക്കലര്‍ത്താതെ തന്നെ തങ്ങളുടെ കൃഷിയിടങ്ങളില്‍ പ്രയോഗിക്കാം.

ഉപയോഗ ക്രമം

25 ഗ്രാം വീതം കോട്ടണ്‍ തുണികളില്‍ ഓരോ കിഴികളിലാക്കി കൃഷിയിടത്തിനു ചുറ്റും 2 മുതല്‍ 3 മീറ്റര്‍ അകലത്തിലും നിലത്ത് നിന്ന് 10 സെ.മീ പൊക്കത്തിലും ഉയര്‍ത്തിക്കെട്ടുക.കൂടാതെ കൃഷിയിടത്തിനു ചുറ്റും വിതറുകയും ചെയ്യുക ഒരു ഏക്കറിന് 2 കിലോ എന്ന തോതിലാണ് BOREP ഉപയോഗിക്കേണ്ടത്.ഇത് കൃഷിഭവനുകളിൽ ലഭ്യമാണ്.

 

ഇതിന്റെ രൂക്ഷഗന്ധം ഏറെ നേരം കൈകളില്‍ തങ്ങി നില്‍ക്കുന്നത് ഒഴിവാക്കുന്നതിനായി കൈകാര്യം ചെയ്യുമ്പോള്‍ കൈയുറ ധരിക്കുന്നത് നന്നായിരിക്കും. ഒരു തവണ കൃഷിയിടത്തില്‍ ഉപയോഗിച്ചാല്‍ ഇതിന്റെ ഫലം മൂന്ന് ആഴ്ചയോളം നീണ്ടു നില്‍ക്കുന്നതാണ്.

 

 വാഴ, കിഴങ്ങുവർഗങ്ങൾ, പച്ചക്കറി,  നെല്ല്, കൃഷി എന്തുമാകട്ടെ തിന്നും കുത്തിമറിച്ചും നശിപ്പിക്കുന്ന കാട്ടുപന്നികളെ ബോറെപ് എന്ന പ്രകൃതി സൗഹാർദ നിയന്ത്രണ രീതി വഴി നമുക്ക് തളയ്ക്കാൻ സാധിക്കും. കേരള കാർഷിക സർവകലാശാലയിലെ കീടശാസ്ത്ര വിഭാഗം പ്രൊഫ. ഡോ. മണിചെല്ലപ്പന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ബോറെപ്  ചെലവ് കുറഞ്ഞ നിയന്ത്രണ മാർഗമായതിനാൽ കർഷകരുടെ ഉറ്റമിത്രമാകുകയാണ്.
ചകിരിച്ചോർ , മരപ്പൊടി ഉൾപ്പെടെ പ്രകൃതിദത്ത സാധനങ്ങൾ ഉപയോഗിച്ചാണ് ബോറെപ് നിർമിക്കുന്നത്.വിളകളുടെ തനത് ഗന്ധം മറയ്ക്കുക വഴിയായാണ് ഇങ്ങനെ ബോറെപ് പന്നികളുടെ ആക്രമണത്തെ പ്രതിരോധിക്കുന്നത്.
ചവിട്ടിമെതിച്ചും തേറ്റകൾകൊണ്ട് കുത്തിമറിച്ചും ഭക്ഷിച്ചുമാണ് ഇവ  വിളകൾ നശിപ്പിക്കുന്നത്. ഇതുവഴി കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് പലപ്പോഴും ഉണ്ടാകുന്നത്.  സംരക്ഷണ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വന്യജീവി ആയതിനാൽ കർഷകർക്ക് ഇവയുടെ ആക്രമണം സഹിക്കാനെ നിവർത്തിയുണ്ടായിരുന്നുള്ളു. സൗരോർജവേലി നിർമാണവും മറ്റും ചെലവേറിയതായതിനാൽ ചെറുകിട കർഷകർ നഷ്ടം സഹിക്കുകയായിരുന്നു ഇതുവരെ.  ഈ സാഹചര്യത്തിലാണ് കൊല്ലം കൃഷി വിജ്ഞാന കേന്ദ്രം ബോറെപ് സാങ്കേതിക വിദ്യയുമായി രംഗത്ത് എത്തിയത്.

Back to top button
error: