
സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ വരുന്ന ആശുപത്രികളിലേക്ക് വനിതാ നഴ്‌സുമാര്‍ക്ക് നോര്‍ക്ക റൂട്‌സ് മുഖേന തൊഴിലവസരം.ബി എസ് സി/ എം എസ് സി / പി എച് ഡി/ നഴ്‌സിംഗ് യോഗ്യതയും 36 മാസത്തില്‍ (3 വര്‍ഷത്തില്‍ ) കുറയാതെ പ്രവര്‍ത്തിപരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികളെയാണ് പരിഗണിക്കുന്നത്. 20.03.2022 വരെ അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകള്‍ rmt3.norka@kerala.gov.in/ norkaksa19@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ 20.03.2022 (അവസാന തീയതി) വൈകുന്നേരം 3 മണി വരെ അയക്കാവുന്നതാണ്. പ്രായം 35 വയസില്‍ കവിയരുത്. ആകര്‍ഷകമായ ശമ്ബളം ലഭിക്കുന്നതാണ്. താമസം, ഭക്ഷണം, വിസ എന്നിവ സൗജന്യമാണ്. ഇന്റര്‍വ്യൂ മാര്‍ച്ച് 21 മുതല്‍ 24 വരെ കൊച്ചിയില്‍ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്കറൂട്‌സിന്റെ വെബ്‌സൈറ്റില്‍ (www.norkaroots.org) നിന്നും ടോള്‍ ഫ്രീ നമ്ബറായ 1800 425 3939 ഇന്ത്യയില്‍ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം ) ലഭിക്കുന്നതാണ്.






