KeralaNEWS

മരച്ചീനിയില്‍ നിന്നുള്ള മദ്യം; ബജറ്റിൽ രണ്ടു കോടി വകയിരുത്തി

തിരുവനന്തപുരം:രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്ബൂര്‍ണ ബഡ്ജറ്റില്‍ മരച്ചീനിയില്‍ നിന്നുള്ള മദ്യം ഉത്പാദിപ്പിക്കുന്നതിന് രണ്ടു കോടി രൂപ അനുവദിച്ചു.മരച്ചീനിയില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം ഉദ്പാദിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പാദനത്തിന് സിയാല്‍ മാതൃകയില്‍ കമ്ബനി സ്ഥാപിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ഒരു കിലോ മരച്ചീനിയില്‍ നിന്ന് 250 മില്ലി ലിറ്ററോളം സ്പിരിറ്റുണ്ടാക്കാമെന്നും അതിന് 48 രൂപ മാത്രമാണ് ചെലവെന്നും കണ്ടെത്തിയിട്ടുണ്ട്.കേന്ദ്രത്തിന് മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ് നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യയ്ക്കുള്ള പേറ്റന്റ് ശ്രീകാര്യത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം സ്വന്തമാക്കിയിട്ടുണ്ട്. കേരള കര്‍ഷകസംഘ കിസാന്‍ സഭയും പൂര്‍ണ പിന്തുണയുമായി മുന്നിലുണ്ട്.മരച്ചീനി കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന ഒരു പദ്ധതിയാണ് ഇത്.

സ്പിരിറ്റ് എങ്ങനെ നിര്‍മിക്കും

  • മരച്ചീനി ഉണക്കിപ്പൊടിച്ച്‌ അന്നജമാക്കി (സ്റ്റാര്‍ച്ച്‌) മാറ്റും
  • നൂറ് ഡിഗ്രിയില്‍ തിളപ്പിച്ച്‌ കുഴമ്ബാക്കും
  • രാസ പ്രക്രിയയിലൂടെ ഗ്ലൂക്കോസാക്കും
  • യീസ്റ്റ് ചേര്‍ത്ത് പുളിപ്പിച്ച്‌ 30 ഡിഗ്രിയിലാക്കും
  • പുളിപ്പിച്ച ഗ്ലൂക്കോസ് വാറ്റുമ്ബോള്‍ സ്പിരിറ്റ് ലഭിക്കും

ഉത്പാദനച്ചെലവ്

Signature-ad

48 രൂപയ്ക്ക് ഒരു കിലോ മരച്ചീനിയിലെ സ്പിരിറ്റ് നിര്‍മ്മിക്കാം.

3 ടണ്‍ മരച്ചീനിയില്‍ നിന്ന് 1 ടണ്‍ അന്നജം

1 ടണ്‍ അന്നജത്തില്‍ നിന്ന്680 ലിറ്റര്‍ സ്പിരിറ്റ്

680 ലിറ്റര്‍ സ്പിരിറ്റിന് 32640 രൂപ

ഒരു പ്ലാന്റിന് ചെലവ്(100 കിലോ സംസ്‌കരിക്കാന്‍)

80 ലക്ഷം (കെട്ടിടം ഉള്‍പ്പെടെ)

80 – 115 പേര്‍ക്ക് തൊഴില്‍

Back to top button
error: