വിതുര: മക്കളില്ലാത്ത വൃദ്ധദമ്ബതികളുടെ ഏക വരുമാന മാർഗമായ പശു വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ചത്തു.തൊളിക്കോട് പഞ്ചായത്തിലെ തുരുത്തി ഭദ്രംവച്ചപാറ കിഴക്കുംകരയില്‍ വാസു, ശാന്തകുമാരി ദമ്ബതിമാരുടെ പശുവാണ് ചത്തത്.കാലപ്പഴക്കം ചെന്ന വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീഴുകയായിരുന്നു.
കഴിഞ്ഞദിവസം പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം.വീടിനോട് ചേര്‍ന്നുള്ള തൊഴുത്തിലായിരുന്നു പശുവിനെ കെട്ടിയിരുന്നത്.മേല്‍ക്കൂര തകര്‍ന്ന് തെഴുത്തിലേക്ക് വീഴുകയായിരുന്നു.ഹോട്ടല്‍ തൊഴിലാളിയായിരുന്ന വാസുവിന് കൊവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടിരുന്നു.പിന്നാലെ കിടപ്പ് രോഗിയായി.ഭാര്യ ശാന്തകുമാരിയും ചികിത്സയിലാണ്.ഇവരുടെ ദുരവസ്ഥ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കളും, നാട്ടുകാരും ചേര്‍ന്നാണ് പശുവിനെ വാങ്ങി ഇവര്‍ക്ക് നല്‍കിയത്.