തൃശൂരിലെ സ്വകാര്യ ഹോട്ടലില്‍ യുവാവിനേയും വീട്ടമ്മയേയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഒളരിക്കര സ്വദേശി റിജോ (26), കാര്യാട്ടുകര സ്വദേശിനി സംഗീത (26) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്കാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. സംഗീതയുടെ ഭര്‍ത്താവിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. ബുധനാഴ്ച ഉച്ചയ്ക്കാണ് റിജോയും സംഗീതയും ഹോട്ടലില്‍ മുറിയെടുത്തത്.
ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കഴിച്ചശേഷം ഇരുവരും തൂങ്ങിമരിച്ചെന്നാണ് പോലീസ് കരുതുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭവത്തില്‍ എന്തെങ്കിലും ദുരൂഹത ഉണ്ടോയെന്ന് ഉടനെ അറിയാനാകും.