ചെന്നൈ: നീറ്റ് പരീക്ഷയില്‍ നിന്നുള്ള ഒഴിവാക്കല്‍ ബില്‍ നിയമസഭയില്‍ പാസാക്കുമെന്നും അത് ഗവര്‍ണര്‍ ആര്.എന്‍ രവിക്ക് അംഗീകാരത്തിനായി തിരിച്ചയക്കുമെന്നും തമിഴ്നാട് സര്‍ക്കാർ.
ബില്‍ പാവപ്പെട്ടവരുടെയും ഗ്രാമീണ മേഖലയിലെ വിദ്യാര്‍ത്ഥികളുടെയും താല്പര്യം സംരക്ഷിക്കുന്നില്ലെന്നും സിഎംസി വെല്ലൂര്‍ കേസില്‍ സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ആദ്യം ബില്‍ മടക്കിയത്. എന്നാല്‍ കോടതി ഉത്തരവ് സംസ്ഥാന നിയമസഭയുടെ നിയമനിര്‍മ്മാണ അധികാരവുമായി ബന്ധപ്പെട്ടതല്ലെന്നാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നിലപാട്.