നെടുമ്പാശേരി വിമാനത്താവളത്തിലെ ആർ.ടി.പി.സി ആർ പരിശോധന പകൽക്കൊള്ള
നെടുമ്പാശേരി എയർപോർട്ടിൽ റാപ്പിഡ് ആർ.ടി.പി.സി.ആർ ടെസ്റ്റിന് 2490 രൂപയാണ് ഈടാക്കുന്നത്. എന്നാൽ ഇതേ ടെസ്റ്റിന് കോഴിക്കോട് എയർപോർട്ടിൽ 1380രൂപ മാത്രമാണ് ചാർജ്. നെടുമ്പാശ്ശേരിയിൽ നിന്ന് ഒരാഴ്ച 125 ഫ്ളൈറ്റുകൾ പോകുന്നുണ്ട്. ഒരു ഫ്ളൈറ്റിൽ 200 ഓളം പേർ യാത്ര ചെയ്യുന്നു. പാവപ്പെട്ട യാത്രക്കാരെ പിഴിഞ്ഞ് കോടികളാണ് നേടുന്നത്
നെടുമ്പാശേരി വിമാനത്താവളത്തിലെ ഭീമമായ ആർ.ടി.പി.സി.ആർ പരിശോധനാനിരക്ക് കുറക്കുന്നതിന് നടപടിയെടുക്കാൻ പ്രധാനമന്ത്രി മുഖ്യമന്ത്രിക്ക് നിർദേശം നൽകി.
കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് നൽകിയ പരാതിയിലാണ് നടപടി. വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസ് ആയതിനാൽ അടിയന്തിര തീരുമാനം എടുക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അയച്ചിട്ടുണ്ടെന്നും പരാതിയിലെ കാര്യങ്ങളുടെ അനന്തര നടപടികൾക്കായി ജോയിന്റ് സെക്രട്ടറി റോബർട്ട് ഫ്രാൻസീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചതായി പരാതി നൽകിയ ഷാജി കോടങ്കണ്ടത്ത് പറഞ്ഞു.
നെടുമ്പാശേരി എയർപോർട്ടിൽ റാപ്പിഡ് ആർ.ടി.പി.സി.ആർ ടെസ്റ്റിന് 2490 രൂപയാണ് ഈടാക്കിവരുന്നത്. എന്നാൽ ഇതേ ടെസ്റ്റിന് കോഴിക്കോട് എയർപോർട്ടിൽ 1380രൂപ മാത്രമാണ് ഈടാക്കുന്നത്. ഇക്കഴിഞ്ഞ നവംബറിൽ നെടുമ്പാശേരി എയർപോർട്ടിൽ നിന്നും ഷാർജയിലേക്ക് പോകുന്നതിനായി എത്തിയപ്പോൾ നടത്തിയ ആർ.ടി.പി.സി.ആർ. ടെസ്റ്റിനാണ് അമിത സംഖ്യ ഈടാക്കിയത്.
ടെസ്റ്റിന് ഈടാക്കുന്ന ഭീമമായ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് നടപടി.
നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് ഒരാഴ്ച 125 ഫ്ളൈറ്റുകൾ പോകുന്നുണ്ട്. ഒരു ഫ്ളൈറ്റിൽ 200 ഓളം പേർ യാത്ര ചെയ്യുന്നുണ്ട്. നെടുമ്പാശേരി എയർപോർട്ടിൽ റാപ്പിഡ് ആർ.ടി.പി.സി.ആർ പരിശോധനയുടെ പേരിൽ കോടികളാണ് പിരിച്ചെടുക്കുന്നതെന്ന് ഷാജി കോടങ്കണ്ടത്ത് ആരോപിച്ചു.