HealthLIFE

കരിനൊച്ചി അഥവാ വീട്ടുവളപ്പിലെ വൈദ്യൻ

ണ്ടൊക്കെ നമ്മുടെ വീട്ടുപറമ്പിൽ തന്നെ ആവശ്യമുള്ള ഔഷധച്ചെടികളും അതിൽ പലവിധ രോഗങ്ങൾക്കുള്ള ഒറ്റമൂലികളും ഉണ്ടായിരുന്നു.ഒരുവിധം അസുഖങ്ങൾക്കെല്ലാമുള്ള മരുന്നുകൾ ഈ ഔഷധത്തോട്ടത്തിൽ നിന്ന് തന്നെ ലഭിക്കുമായിരുന്നു എന്നതിനാൽ ഗൗരവമേറിയ അസുഖങ്ങൾക്ക് മാത്രമേ ആശുപത്രികളെ സമീപിക്കേണ്ടി വരാറുമുള്ളായിരുന്നു.ഇങ്ങനെ നമ്മുടെ പറമ്പുകളിൽ ഇന്നും കാണപ്പെടുന്ന ഒരു പ്രധാന ഒറ്റമൂലിയാണ് കരിനൊച്ചി.
വീട്ടുവളപ്പിൽ അനായാസം നട്ടുവളർത്താവുന്ന ഇതിന്റെ ഇലകളാണ് പ്രധാനമായും ഔഷധത്തിനു ഉപയോഗിക്കുക.കരിനൊച്ചിയുടെ വിത്തു കിളിർപ്പിച്ചുള്ള തൈകളും ചില്ലകളുമാണ് നടീൽവസ്തുക്കൾ. തനിവിളയായോ ഇടവിളയായോ ഇത് നട്ടുവളർത്താം.വലിയ പരിചരണമൊന്നും കൂടാതെ ഇത് വളരുമെന്നതിനാൽ ഒരു തൈ നട്ടുപിടിപ്പിച്ചു ആർക്കും ഇതിന്റെ ഗുണങ്ങൾ ഉപയോഗപ്പെടുത്താം.മഴക്കാലമാണ് ഇത് നട്ടുപിടിപ്പിക്കാൻ അനുയോജ്യമായ സമയം.
ഇതിന്റെ ഉപയോഗരീതികൾ അറിഞ്ഞാൽ ആർക്കും ലളിതമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഈ ഒറ്റമൂലി.കരിനൊച്ചി നടുവേദനയ്ക്ക് ഫലപ്രദമായ ഔഷധമാണ്.വാതം മൂലമുള്ള നീരും വേദനയും കുറയ്ക്കാൻ കരിനൊച്ചിക്കു കഴിയും.പലവിധ ശരീര വേദനകൾക്ക് കരിനൊച്ചിയുടെ ഇല വെള്ളത്തിലിട്ടു തിളപ്പിച്ച് ആവികൊണ്ടാൽമതി. ഇലയിൽ ധന്വന്തരം തൈലം പുരട്ടി ചൂടാക്കി വേദനയുള്ള ഭാഗത്ത് കിഴി കുത്തുന്നതും ഫലപ്രദമാണ്.
 സന്ധികളിലുണ്ടാവുന്ന വേദനയ്ക്കും നീരിനും കരിനൊച്ചിയില അരച്ചിട്ടാൽ മതി.നിരവധി കഷായങ്ങളിൽ കരിനൊച്ചി ഒരു പ്രധാന ചേരുവയാണ്.ക്ഷയം ആദിയായ ശ്വാസകോശ രോഗങ്ങള്‍ക്കെതിരെ പ്രതിരോധശേഷി പ്രദാനം ചെയ്യുന്നതാണ് കരിനൊച്ചി.ഇതിന്റെ ഇലയും തണ്ടുമിട്ട് തിളപ്പിച്ച വെള്ളം ജ്വരം, നീരിളക്കം, വാതം എന്നീ രോഗങ്ങള്‍ക്കെതിരെ ആവിപിടിക്കാന്‍ നല്ലതാണ്.തലവേദന മാറുവാന്‍ കരിനൊച്ചിയില നിറച്ച തലയിണ പണ്ടു കാലത്ത് ഉപയോഗിച്ചിരുന്നു.കരിനൊച്ചിയില പിഴിഞ്ഞെടുത്ത നീരിനു അപസ്മാര രോഗിയെ ബോധക്കേടില്‍ നിന്നും ഉണര്‍ത്താന്‍ കഴിയുമെന്നും പറയപ്പെടുന്നു.

Back to top button
error: