കേരളത്തെ ലോക വിനോദസഞ്ചാര ഭൂപടത്തില്‍ അടയാളപ്പെടുത്തിയ ഇടുക്കി ജില്ലക്ക് ഇന്ന് 50ാം പിറന്നാള്‍.കേരളത്തിലെ 11ാമത് ജില്ലയായി 1972 ജനുവരി 26നാണ് ജില്ല രൂപംകൊള്ളുന്നത്.4358 ചതുരശ്ര കി.മീ. വിസ്തീര്‍ണമുള്ള ഇടുക്കി കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയുമാണ്.സംസ്ഥാനത്തിനാവശ് യമായ വൈദ്യുതിയുടെ 66 ശതമാനവും ജില്ലയാണ് സംഭാവന ചെയ്യുന്നത്.
സംസ്ഥാനത്തിന്റെ ഖജനാവ് നിറയ്ക്കുന്നതിലും ഇടുക്കിയുടെ പങ്ക് എടുത്തുപറയേണ്ടതുണ്ട്.ഓരോ വര്‍ഷവും ഇടുക്കിയുടെ സൗന്ദര്യം തേടിയെത്തുന്ന ആയിരക്കണക്കിന് സഞ്ചാരികൾ ഖജനാവിന് നൽകുന്നത് ‘ചില്ലറ’ആശ്വാസമല്ല.തേക്കടിയും മൂന്നാറും വാഗമണ്ണുമൊക്കെ ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.
ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കിയടക്കം 14 അണക്കെട്ടുകള്‍ ജില്ലയിൽ ഉണ്ട്.
അതേസമയം ഒന്നിൽക്കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന ജില്ലയിൽ റെയിൽവേ, വ്യോമയാന സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ല എന്നത് 50 വർഷത്തിനിടയിലെ ഒരു കോട്ടം തന്നെയാണ്.