LIFENewsthen Special
ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വില്‍പ്പന നടത്തുന്ന മെഡിക്കൽ സ്റ്റോറുകൾക്കെതിരെ കര്‍ശന നടപടിയെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍
Web DeskJanuary 25, 2022
മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വില്‍പ്പന നടത്തുന്ന മെഡിക്കൽ സ്റ്റോറുകൾ
ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു.പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ നല്‍കുന്നെന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു മുന്നറിയിപ്പ്.ഇന്നലെ ന്യൂസ്ദെൻ
“കേരളത്തിൽ സ്വയം ചികിത്സ കൂടി; മരുന്ന് വിൽപ്പനയും”
എന്ന തലക്കെട്ടോടെ ഇതിനെപ്പറ്റി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.മരുന്നു കള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നതു ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും പൊതുജനങ്ങള്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു.ഡ്രഗ്സ് കണ്‍ട്രോളര്‍ പുറത്തിറക്കിയ അറിയിപ്പിലും ഇതുതന്നെയാണ് പറയുന്നത്.
ഷെഡ്യൂള്‍ എച്ച്, എച്ച്1 വിഭാഗത്തിലെ ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുതെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ പുറത്തിറക്കിയ കുറിപ്പിൽ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു.