റാന്നി: മാരംകുളം, നിർമ്മലപുരം,കരുവള്ളിക്കാട്, നാഗപ്പാറ പ്രദേശങ്ങളില്‍ കാട്ടുതീയില്‍ വന്‍നാശം. പൊന്തൻപുഴ-വലിയകാവ് വനമേഖലയോട് ചേര്‍ന്ന പ്രിയദര്‍ശിനി കോളനിയുടെ സമീപ പ്രദേശങ്ങളിലെ ഏക്കര്‍ കണക്കിന് കൃഷിഭൂമിയാണ് കഴിഞ്ഞ ദിവസം ഉണ്ടായ കാട്ടുതീയിൽ കത്തിക്കരിഞ്ഞത്.വലിച്ചിട്ട് കെടുത്താതെ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.ദിവസേന ധാരാളം പേരാണ് മദ്യപിക്കാനും മറ്റുമായി നാഗപ്പാറയിലെത്തുന്നത്.മണ്ണാറത് തറ വരെ വാഹനത്തിലെത്തി പിന്നീട് കാൽനടയായി വനത്തിലൂടെ വളരെ എളുപ്പത്തിൽ പ്രകൃതിരമണീയമായ ഇവിടെ എത്തിച്ചേരാൻ സാധിക്കും.പത്തനംതിട്ട-കോട്ടയം ജില്ലകളുടെ അതിർത്തി പ്രദേശമാണ് ഇത്.
തിങ്കളാഴ്ച നാട്ടുകാരും റാന്നി അഗ്നിരക്ഷാസേനയും പെരുമ്ബെട്ടി പൊലീസും സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമിച്ചെങ്കിലും പൂർണമായും ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല.സമീപ പ്രദേശങ്ങളിലെ വീടുകളും ഇതോടെ കാട്ടുതീ ഭീഷണിയിലായിരിക്കുകയാണ്.